സഹോദരന്റെ വിവാഹ വേദിയില്‍ കാമുകനൊപ്പം നൃത്തം ചെയ്ത് സുസ്മിത സെന്‍; വൈറലായി വീഡിയോയും ചിത്രങ്ങളും

താരം തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്

സഹോദരന്റെ വിവാഹത്തിന് കാമുകനൊപ്പം നൃത്തം ചെയ്യുന്ന സുസ്മിത സെന്നിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. താരം തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.


സുസ്മിത സെന്നിന്റെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. മുംബൈയിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് ജൂണ്‍ 11 ന് രാജീവ് സെന്നും ചാരു അശോപയും ഔദ്യോഗികമായി വിവാഹിതരായിരുന്നു.

കഴിഞ്ഞ ദിവസം ഗോവയില്‍ വെച്ച് ബംഗാളി ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ആഘോഷത്തില്‍ ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ച സുസ്മിതയുടെയും കാമുകന്റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഡലായ റോഹ്മാനുമായി അടുത്ത വര്‍ഷം സുസ്മിതയുടെ വിവാഹം ഉണ്ടാകുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

Exit mobile version