ശ്രീദേവിയുടെ രണ്ടാമത്തെ മകളും ബോളിവുഡിലേക്ക്; ഖുഷിയുടെ അരങ്ങേറ്റം കരണ്‍ ജോഹര്‍ ചിത്രത്തില്‍

കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ ആണ് ഖുഷിയുടെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ സിനിമയുടെ താരറാണിയായിരുന്ന ശ്രീദേവിയുടെ രണ്ടാമത്തെ മകളും ബോളിവുഡിലേക്ക്. നേരത്തേ ‘ധടക്’ എന്ന ചിത്രത്തിലൂടെ ശ്രീദേവിയുടെ മൂത്ത പുത്രി ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചേച്ചിയുടെ പാത പിന്തുടര്‍ന്ന് അനിയത്തിയും ബോളിവുഡ് ലോകത്തിലേക്ക് ചുവടു വയ്ക്കുകയാണ്. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെ ആണ് ഖുഷിയുടെ അരങ്ങേറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആലിയ ഭട്ട്, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത് കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയാണ്. നേരത്തേ ഖുഷിയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് കരണ്‍ ജോഹര്‍ തുറന്ന് പറഞ്ഞിരുന്നു. ജാന്‍വിയും ഖുഷിയും പങ്കെടുത്ത ഒരു ചാറ്റ് ഷോയിലാണ് സിനിമാ പ്രവേശനത്തിനെ കുറിച്ച് താരം തുറന്ന് പറഞ്ഞത്. ജാന്‍വിയും അനിയത്തിയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

ഖുഷി സിനിമയിലേക്ക് എത്തുന്നതിന് മുമ്പായി ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും കോഴ്‌സ് പഠിച്ചിരുന്നു. അടുത്ത വര്‍ഷമായിരിക്കും ഖുഷിയുടെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version