സിനിമയ്ക്ക് പിന്നാലെ മോഡിയുടെ ജീവിതം പ്രമേയമാക്കി വെബ് സീരീസും!

'മോഡി' എന്ന പേരില്‍ തന്നെയാണ് വെബ് സീരിസ് എത്തുന്നത്

സിനിമയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പ്രമേയമാക്കി വെബ് സീരീസും ഒരുങ്ങുന്നു. ‘മോഡി’ എന്ന പേരില്‍ തന്നെയാണ് വെബ് സീരിസ് എത്തുന്നത്. ഓ മൈ ഗോഡ്, 102 നോട് ഔട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉമേഷ് ശുക്ലയാണ് വെബ് സീരീസിന്റെ സംവിധായകന്‍.

വെബ് സീരീസിന് പത്ത് ഭാഗങ്ങളാണ് ഉള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘പിഎം നരേന്ദ്ര മോഡി’ എന്ന പേരിലാണ് സിനിമ എത്തുന്നത്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോഡിയെ അവതരിപ്പിക്കുന്നത്. ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Exit mobile version