ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോയ രണ്ടുവയസുകാരി; പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പിഹുവിന്റെ ട്രെയിലര്‍

ഒരു ബഹുനില ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോയ രണ്ട് വയസുകാരിയുടെ കഥയാണ് പറയുന്നത്

യഥാര്‍ത്ഥ കഥയെ അധികരിച്ച് വിനോദ് കാപ്രി ഒരുക്കിയ ബോളിവുഡ് ചിത്രം പിഹുവിന്റെ ട്രെയിലര്‍ എത്തി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഒരു ബഹുനില ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോയ രണ്ട് വയസുകാരിയുടെ കഥയാണ് പറയുന്നത്. ഗോവ ചലച്ചിത്രമേളയില്‍ ഏറെ പ്രശംസ നേടിയ സിനിമ ചിത്രീകരിക്കാന്‍ സംവിധായകന്‍ നേരിട്ടത് വലിയ വെല്ലുവിളികളാണ്.

മൂന്ന് ക്യാമറകള്‍ വെച്ചാണ് രണ്ടു വയസ്സുകാരി മീറ വിശ്വകര്‍മ്മയുടെ ഭാവങ്ങള്‍ പകര്‍ത്തിയത്. കുഞ്ഞിനെ വെച്ച് ദിവസം രണ്ട് മണിക്കൂര്‍ ചിത്രീകരണം മാത്രമാണ് സാധ്യമായിരുന്നത്. നവംബര്‍ 16ന് തീയ്യേറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

Exit mobile version