കൊള്ളക്കാരനായി സുശാന്ത് സിംഗ് രജ്പുത്; ‘സോഞ്ചിരിയ’ ട്രെയിലര്‍ പുറത്തുവിട്ടു

സുശാന്ത് സിംഗ് രജ്പുത് കൊള്ളക്കാരനായി വേഷമിടുന്ന ബോളിവുഡ് ചിത്രം ‘സോഞ്ചിരിയ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഉട്താ പഞ്ചാബ്, ദേദ് ഇഷ്‌കിയാ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഭിഷേക് ചൗബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മനോജ് ബാജ്‌പേയി, ഭുമി പട്‌നേക്കര്‍, അഷുതോഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചമ്പല്‍ കൊള്ളക്കാരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചമ്പല്‍, മുംബൈ എന്നിവിടങ്ങളായിട്ടാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version