രാജ്കുമാര്‍ ഹിരാനിക്കെതിരായ മീ ടൂ ആരോപണം, എല്ലാം ഉചിതമായ സമയത്ത് പറയും; വിധു വിനോദ് ചോപ്ര

ബോളിവുഡ് നടന്‍ സജ്ഞയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തില്‍ രാജ്കുമാര്‍ ഹിരാനക്കൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് അദ്ദേഹത്തിന് എതിരെ ലൈംഗികാരോപണപുമായി രംഗത്തെത്തിയത്

ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരായ മീ ടൂ ആരോപണത്തെ കുറിച്ച് പ്രതികരിച്ച് നിര്‍മ്മാതാവും സംവിധായകനുമായ വിധു വിനോദ് ചോപ്ര. ‘ഏക് ലട്ക്കി കോ ദേഖാത്തോ ഏസാ ലഗ’ എന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ റിലീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിധു.

സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരായ മീ ടൂ ആരോപണത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാം ഉചിതമായ സമയത്ത് പറയുമെന്നും ഇത് അതിനുളള വേദിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബോളിവുഡ് നടന്‍ സജ്ഞയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സഞ്ജു എന്ന ചിത്രത്തില്‍ രാജ്കുമാര്‍ ഹിരാനക്കൊപ്പം പ്രവര്‍ത്തിച്ച സ്ത്രീയാണ് അദ്ദേഹത്തിന് എതിരെ ലൈംഗികാരോപണപുമായി രംഗത്തെത്തിയത്.

രാജ്കുമാര്‍ ഹിരാനി 2018 മാര്‍ച്ച് മുതല്‍ സെപ്തംമ്പര്‍ വരെയുള്ള കാലയളവില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് യുവതി പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന വിധു വിനോദ് ചോപ്ര, സിനിമാ നിരൂപക അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജിത്ത് ജോഷി, വിധു വിനോദിന്റെ സഹോദരി ഷെല്ലി ചോപ്ര എന്നിവര്‍ക്ക് 2018 നവംബര്‍ മൂന്നിന് രാജ് കുമാര്‍ ഹിരാനി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് ഇവര്‍ ഇ-മെയില്‍ അയച്ചിരുന്നു. അതേ സമയം രാജ്കുമാര്‍ ഹിരാനിയെ അപമാനിക്കാനായി മനഃപൂര്‍വം കെട്ടിച്ചമച്ച കഥയാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

Exit mobile version