ഒരിടവേളയ്ക്ക് ശേഷം അജയ് ദേവ്ഗണും മാധുരി ദീക്ഷിത്തും ഒന്നിക്കുന്നു; ‘ടോട്ടല്‍ ധമാല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും

ഒരിടവേളയ്ക്ക് ശേഷം അജയ് ദേവ്ഗണും മാധുരി ദീക്ഷിത്തും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ‘ടോട്ടല്‍ ധമാല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അജയ് ദേവ്ഗണ്‍ തന്റെ ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

റിതേഷ് ദേശ്മുഖ്, അര്‍ഷദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ 21ന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ദ്ര കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും.

Exit mobile version