ബോളിവുഡില്‍ വീണ്ടും ‘മീ ടൂ’; ഇത്തവണ കുടുങ്ങിയത് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ 'സഞ്ജു' എന്ന ചിത്രത്തില്‍ ജോലി ചെയ്ത സ്ത്രീയാണ് രാജ്കുമാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടും ‘മീ ടൂ’ ആരോപണം. ഇത്തവണ ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറഞ്ഞ ‘സഞ്ജു’ എന്ന ചിത്രത്തില്‍ ജോലി ചെയ്ത സ്ത്രീയാണ് രാജ്കുമാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച പരാതി സിനിമയുടെ സഹനിര്‍മ്മാതാവായ വിധു വിനോദ് ചോപ്രയ്ക്ക് നല്‍കിയതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ മൂന്നിന് സഹനിര്‍മ്മാതാവിന് അയച്ച ഇമെയിലില്‍ പരാതിയുടെ കോപ്പി തിരക്കഥാകൃത്ത് അഭിജിത്ത് ജോഷിക്കും നല്‍കിയിട്ടുണ്ട്. താന്‍ പിതാവിനെപ്പോലെ കണ്ട ഹിലാരി അസിസ്റ്റന്റ് ആയ തന്റെ ദൗര്‍ബല്യത്തെ മുതലെടുക്കുകയായിരുന്നെന്നും അവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ മുന്നാഭായി എംബിബിഎസ്, 3 ഇഡിയറ്റ്സ്, പികെ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രാജ്കുമാര്‍ ഹിരാനി.

Exit mobile version