‘ഉറി’യ്ക്ക് മുന്നില്‍ മുട്ടുമടക്കി ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’; ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടു

ഉറി: ദ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് ആദ്യ ദിവസം നേടിയത് 8.20 കോടിയാണ്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആദ്യ ദിവസം നേടിയത് 4.5 കോടി രൂപയും

കഴിഞ്ഞ ദിവസം രണ്ട് ചിത്രങ്ങളാണ് ബോളിവുഡില്‍ റിലീസ് ചെയ്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥയുമായി എത്തിയ ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’, ജമ്മുവിലെ ഉറിയില്‍ നടന്ന
സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കി ഒരുക്കിയ ഉറി: ദ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്നീ ചിത്രങ്ങളായിരുന്നു. ഇരു ചിത്രങ്ങള്‍ക്കും മോശമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ മുന്നിട്ടുനില്‍ക്കുന്നത് ഉറി: ദ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കാണ്.

ഉറി: ദ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് ആദ്യ ദിവസം നേടിയത് 8.20 കോടിയാണ്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ആദ്യ ദിവസം നേടിയത് 4.5 കോടി രൂപയും. സംവിധായകന്‍ ആദിത്യ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കഥയാണ് ഉറി: ദ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തില്‍ പറഞ്ഞത്. വിക്കി കൗശാല്‍ ആണ് ചിത്രത്തിലെ നായകന്‍. യാമി ഗൗതം ആണ് നായിക.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ഒരുക്കിയത്. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെ വേഷത്തില്‍ എത്തിയത്. വിജയ് ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്തത്.

Exit mobile version