വിവാദങ്ങളെ തട്ടിമാറ്റി ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് തീയ്യേറ്ററുകളിലേക്ക്

സംവിധായകന്‍ വിജയ് ഗുട്ടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പറയുന്ന ചിത്രം അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കിയാണ് ഒരുക്കിരിക്കുന്നത്

വിവാദങ്ങളെ തട്ടിമാറ്റി ബോളിവുഡ് ചിത്രം ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് തീയ്യേറ്ററുകളിലേക്ക് എത്തും. ഇതിനൊടൊപ്പം തന്നെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പശ്ചാത്തലമാക്കി ഒരുക്കിയ ഉറി എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

സംവിധായകന്‍ വിജയ് ഗുട്ടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പറയുന്ന ചിത്രം അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കിയാണ് ഒരുക്കിരിക്കുന്നത്. ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി എത്തുന്നത്. സഞ്ജയ് ബാരുവായി എത്തുന്നത് അക്ഷയ് ഖന്നയാണ്. ചിത്രം സോണിയ ഗാന്ധിയെയും കുടുംബത്തെ താറടിച്ചുകാട്ടാനുള്ള ബിജെപി പ്രചാരണത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേ സമയം ചിത്രത്തിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയിരുന്നു.

ജമ്മു കാശ്മീരിലെ ഉറിയില്‍ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും ആസ്പദമാക്കിയാണ് ഉറി എന്ന ബോളിവുഡ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിത്യാ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കി കൗശലാണ് നായകന്‍.

Exit mobile version