മന്‍മോഹന്‍ സിംഗിന് പിന്നാലെ മോഡിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; നായകനായി വിവേക് ഒബ്റോയ്

സൂപ്പര്‍ ഹിറ്റ് ചിത്രം 'മേരി കോം' ഒരുക്കിയ ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം പരാമര്‍ശിക്കുന്ന ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന് ചിത്രത്തിന് പിന്നാലെ മോഡിയുടെ ജീവിതവും സിനിമയാകുന്നു. വെള്ളിത്തിരയില്‍ മോഡിയായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ്.

സൂപ്പര്‍ ഹിറ്റ് ചിത്രം ‘മേരി കോം’ ഒരുക്കിയ ഒമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘പിഎം നരേന്ദ്ര മോഡി’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ മാസം ഏഴാം തീയ്യതി പുറത്തുവിടും. ഗുജറാത്ത്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.

Exit mobile version