ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചിത്രത്തിലെ പുത്തന്‍ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ചിത്രത്തില്‍ നായകനായി എത്തുന്നത് വിക്കി കൗശല്‍ ആണ്

ആദിത്യ ധര്‍ ജമ്മൂ കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നിര്‍മ്മിച്ച ബോളിവുഡ് ചിത്രം ‘ഉറി’യിലെ പുത്തന്‍ ഗാനം പുറത്തിറങ്ങി. ‘ചല്ല’ എന്ന ഗാനമാണ് പുറത്തുവിട്ടത്.

ചിത്രത്തില്‍ നായകനായി എത്തുന്നത് വിക്കി കൗശല്‍ ആണ്. ചിത്രത്തില്‍ കമാന്‍ഡോ ആയാണ് താരമെത്തുന്നത്. യാമി ഗൗതം,കൃതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രം ജനുവരി 11ന് തീയ്യേറ്ററുകളിലെത്തും.

2016 സെപ്റ്റംബര്‍ 18 നായിരുന്നു ഉറി ഭീകരാക്രമണം നടന്നത്. ഇന്ത്യയുടെ പതിനേഴ് ജവന്മാരാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ 45 ഭീകരരാണ് കൊല്ലപ്പെട്ടത്.

Exit mobile version