ഞാന്‍ സുഖമായി എന്റെ വീട്ടില്‍ തന്നെയുണ്ട്; ആശുപത്രി വാസത്തിലാണെന്ന് സമൂഹമാധ്യമത്തില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ലത മങ്കേഷ്‌കര്‍

എന്റെ ആരോഗ്യത്തെകുറിച്ച് ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. പക്ഷേ നിങ്ങള്‍ അതൊന്നും വിശ്വസിക്കരുത്. ഞാന്‍ ആരോഗ്യവതിയായി വീട്ടില്‍ തന്നെയുണ്ട് - ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു

സമൂഹമാധ്യമങ്ങളില്‍ താന്‍ ആശുപത്രി വാസത്തിലാണെന്ന് പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് ഗായിക ലത മങ്കേഷ്‌കര്‍. വാര്‍ത്ത തെറ്റാണെന്ന് ലതാ മങ്കേഷ്‌കര്‍ തന്നെ ട്വീറ്റിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

എന്റെ ആരോഗ്യത്തെകുറിച്ച് ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. പക്ഷേ നിങ്ങള്‍ അതൊന്നും വിശ്വസിക്കരുത്. ഞാന്‍ ആരോഗ്യവതിയായി വീട്ടില്‍ തന്നെയുണ്ട് – ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല ഗായികയെ കുറിച്ച് ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നേരത്തെ ലതാ മങ്കേഷ്‌കര്‍ ഗാന രംഗത്ത് നിന്നും പിന്മാറുകയാണെന്ന പേരില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.പക്ഷെ അന്നും തെറ്റിദ്ധാരണ തിരുത്തി കൊണ്ട് ലതാമങ്കേഷ്‌കര്‍ തന്നെ രംഗത്ത് വന്നിരുന്നു. തനിക്ക് ഗാനരംഗത്ത് നിന്ന് മാറി നില്‍ക്കാന്‍ യാതൊരു ഉദ്ദേശവും ഇല്ലെന്നും ലതാ മങ്കേഷ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version