കുള്ളന്‍ ഷാരൂഖും അനുഷ്‌കയും; ‘സീറോ’യിലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടു

ചിത്രത്തില്‍ അനുഷ്‌കയുമൊത്തുള്ള പ്രണയഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്

ബോളിവുഡിന്റെ കിങ് ഖാന്‍ ആദ്യമായി കുള്ളന്‍ വേഷത്തിലെത്തുന്ന ‘സീറോ’യിലെ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തില്‍ മൂന്നടി പൊക്കത്തിലുള്ള കഥാപാത്രമായ് ഷാരൂഖ് ഖാന്‍ എത്തുന്നത്. ചിത്രത്തില്‍ അനുഷ്‌കയുമൊത്തുള്ള പ്രണയഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അനുഷ്‌ക ശര്‍മ്മയുടെ സംഭാഷണംകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് മെയ്ക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഈ പ്രണയഗാനം ഏറെ മികച്ചതാണെന്നും ഷാരൂഖിനൊപ്പമുള്ള അഭിനയം ഏറെ കംഫര്‍ട്ടബിള്‍ ആണെന്നും അനുഷ്‌ക മെയ്ക്കിങ് വീഡിയോയില്‍ പറയുന്നത്. ചിത്രം ഡിസംബര്‍ 21 ന് തീയ്യേറ്ററുകളിലെത്തും.

‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീറോ’. ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കത്രീനയ്ക്കും അനുഷ്‌കയ്ക്കും ഒപ്പമുള്ള ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമാണിത്.

Exit mobile version