വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 15 ലേക്ക് നീട്ടി. ആദ്യം ജൂണ്‍ ഒന്നുമുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജിപിഎസ് ഉപകരണങ്ങള്‍ കിട്ടാനില്ലാത്തതുമൂലം പലര്‍ക്കും വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

23 കമ്പനികളുടെ ജിപിഎസ് ഉപകരണങ്ങളാണ് അംഗീകൃത പാനലിലുള്ളത്. പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇപ്പോള്‍ ജിപിഎസ് നിര്‍മാണ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

ഭൂമിയില്‍ എവിടെ നിന്നും ഏതു സമയത്തും ഏതു കാലാവസ്ഥയിലും സ്ഥാനവും സമയവും നിര്‍ണ്ണയിക്കാനുള്ള നാവിഗേഷന്‍ സംവിധാനത്തെയാണ് ജിപിഎസ് എന്നു വിശേഷിപ്പിക്കുന്നത്. പണ്ടു കാലങ്ങളില്‍ മനുഷ്യന്‍ സൂര്യ ചന്ദ്രന്‍മാരെ ആശ്രയിച്ചായിരുന്നു സ്ഥാനനിര്‍ണ്ണയം നടത്തിയിരുന്നത്, ഇത്തരം പരമ്പരാഗത മാര്‍ഗ്ഗങ്ങളുടെ പരിമിതികള്‍ മറികടന്നു കൊണ്ട് വികസിച്ചതാണ് ജിപിഎസ് എന്ന ആധുനിക സങ്കേതം.

ജിപിഎസ് എന്ന നാവിഗേഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം സാധ്യമാകുന്നത് പ്രധാനമായും സാറ്റലൈറ്റുകളുടെയും, നിരീക്ഷണത്തിനും നിയന്ത്രണത്തിനുമുള്ള ഭൌമ കേന്ദ്രങ്ങളുടെയും, ഉപഭോക്താവിന്റെ കൈയിലുള്ള ജിപിഎസ്. റിസീവര്‍ എന്നീ മൂന്നു ഘടകങ്ങളുടെ കൂടിച്ചേരല്‍ വഴിയാണ്.

Exit mobile version