റോള്‍സ് റോയ്‌സ് അവതരിപ്പിക്കുന്ന ആദ്യത്തെ എസ്യുവി ‘കള്ളിനന്‍’ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ ഓട്ടോ ബ്രാന്‍ഡായ റോള്‍സ് റോയ്‌സ് അവതരിപ്പിക്കുന്ന ആദ്യത്തെ എസ്യുവി ‘കള്ളിനന്‍’ ഇന്ത്യന്‍ വിപണിയില്‍ എത്തി. കള്ളിനന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില 6.95 കോടി രൂപയാണ്. 5341 എംഎം നീളം, 2164 എംഎം വീതി, 3295 എംഎം വീല്‍ ബേസ് എന്നിവയാണ് വാഹനത്തിനുള്ളത്.

ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിര്‍വചനങ്ങള്‍ തീര്‍ത്താണ് റോള്‍സ് റോയ്‌സിന്റെ പുതിയ കിരീടവകാശിയും എത്തുന്നത്. കള്ളിനന്‍ എന്ന ഏറ്റവും വലിയ വജ്രത്തിന്റെ അതേ പേരില്‍. പരമാധികാരത്തിന്റെ ചിഹ്നമായി തന്നെ. രാജകീയ യാത്രാനുഭവത്തോടൊപ്പം ഫോര്‍ വീല്‍ ഡ്രൈവ് ഓഫ് റോഡറിന്റെ ശക്തിയും സൗകര്യങ്ങളും ആഗ്രഹിക്കുന്നവര്‍ക്കായാണ് കള്ളിനന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ശ്രികെ വെങ്കടേഷ് പറഞ്ഞു.

6.75 ലിറ്റര്‍ വി12 ക്വിന്‍ ടര്‍ബോ എന്‍ജിനും 567 എച്ച്പി കരുത്തുമുള്ള കള്ളിനന്റെ എന്‍ജിന്റെ പ്രവര്‍ത്തനം വഴിയിലെ തടസ്സങ്ങളോ താളപ്പിഴകളോ ബാധിക്കാത്തവയാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ഓണ്‍ റോഡിലും ഓഫ് റോഡിലും അനായാസം യാത്ര ചെയ്യാം.

എതിര്‍ ദിശകളിലേക്ക് തുറക്കുന്ന കോച്ച്‌ഡോര്‍ വഴിയാണ് പ്രവേശനം. കാബിനിലെ തികഞ്ഞ നിശ്ശബ്ദതയിലേക്കാണ് ഓട്ടോമാറ്റിക് വാതിലുകള്‍ അടയുന്നത്. പിന്നില്‍ മൂന്ന് സീറ്റ്, രണ്ട് സീറ്റ് എന്നീ ഓപ്ഷനുകള്‍ ഉണ്ട്. മെറ്റല്‍, ലെതര്‍, വുഡ് എന്നിവയിലാണ് ഇന്റീരിയര്‍.

ചെന്നൈയിലല്‍ നടന്ന ചടങ്ങില്‍ റോള്‌സ് റോയ്‌സ് സൗത്ത് ഇന്ത്യന്‍ ഡീലറായ കുന്‍ എക്‌സ്‌ക്ലൂസീവ്‌സ് കള്ളിനന്‍ അവതരിപ്പിച്ചു. കൂന്‍ മോട്ടോഴ്‌സ് പ്രിന്‍സിപ്പല്‍ ഡീലര്‍ വാസന്തി ഭൂപതി, സിഇഒ കെ വെങ്കടേഷ്, ജനറല്‍ മാനേജര്‍ ജെ ഹിതേഷ് നായ്ക്, കേരള സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version