ഹ്യുണ്ടായി വെന്യു എന്ന കുഞ്ഞന്‍ എസ്യുവി ദിവസങ്ങള്‍ക്കുള്ളില്‍ വിപണികൈയ്യടക്കി

ഹ്യുണ്ടായി വെന്യു എന്ന കുഞ്ഞന്‍ എസ്യുവി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിപണികൈയ്യടക്കുന്നു. മെയ് 21നാണ് വാഹനം വിപണയിലെത്തിയത്. വെന്യുവിന്റെ ബുക്കിങ് 17000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇതില്‍ 65 ശതമാനത്തോളം ബുക്കിങും പെട്രോള്‍ മോഡലിനാണ്.

രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനും കരുത്ത് പകരുന്ന വെന്യുവിന് ആകെ 13 വേരിയന്റുകളുണ്ട്. 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. ലാവ ഓറഞ്ച്, പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ഡീപ്പ് ഫോറസ്റ്റ്, ഡെനിം ബ്ലൂ, സ്റ്റാര്‍ഡസ്റ്റ്, ടൈഫൂണ്‍ സില്‍വര്‍ നിറങ്ങളിലാണ് പുതിയ മോഡല്‍ എത്തിയിരിക്കുന്നത്.

Exit mobile version