ടിയാഗൊയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് കമ്പനി

മെച്ചപ്പെട്ട സുരക്ഷയും അധിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ടിയാഗൊ. ഇനി പുതിയ ടാറ്റ ടിയാഗൊ വകഭേദങ്ങളില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായി ഒരുങ്ങും.

ഇവയ്ക്ക് പുറമെ വേഗ മുന്നറിയിപ്പ് സംവിധാനവും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡ് സംവിധാനവും കാറില്‍ തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ടാറ്റയുടെ തലവര തിരുത്തിയ കാറാണ് ടിയാഗൊ. 2016 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട് ടാറ്റ ടിയാഗൊ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ പുതിയ ചില ഫീച്ചറുകളുള്‍പ്പടെയുള്ള മാറ്റങ്ങള്‍ ടിയാഗൊയ്ക്ക് നിര്‍മ്മാതാക്കളായ ടാറ്റ നല്‍കിയിരുന്നു. വിപണിയില്‍ മത്സരം മുറുകുന്നതിനാല്‍ ടിയാഗൊയ്ക്ക് പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് സമര്‍പ്പിക്കാനുള്ള തിടുക്കവും കമ്പനിക്കുണ്ട്.

Exit mobile version