വിപണി കീഴടക്കാനൊരുങ്ങി ട്രെന്റ്-ഇ; രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി

ഡ്യുവല്‍ ലിഥിയം അയേണ്‍ ബാറ്ററി പാക്കോടെ 800 വാട്സ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ അവാന്‍ മോട്ടോഴ്സ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ട്രെന്റ്-ഇ എന്ന് പേരിട്ടിരിക്കുന്ന ഈ സ്‌കൂട്ടര്‍ അവാന്‍ മോട്ടോഴ്സിന്റെ സീറോ റേഞ്ച് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ വാഹനമാണ്. ഡ്യുവല്‍ ലിഥിയം അയേണ്‍ ബാറ്ററി പാക്കോടെ 800 വാട്സ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

ഒറ്റ ചാര്‍ജില്‍ ഒരു ബാറ്ററിയെ മാത്രം ആശ്രയിച്ച് 60 കിലോമീറ്റര്‍ ദൂരവും രണ്ടുംകൂടി ചേര്‍ന്ന് 110 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ സാധിക്കും. നാല്-ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അവശ്യാനുസരണം എടുത്തുമാറ്റാന്‍ സാധിക്കുന്ന ബാറ്ററിക്ക് 8 കിലോഗ്രാം വീതമാണ് ഭാരം.

മണിക്കൂറില്‍ 45 കിലോമീറ്ററാണ് സീറോ പ്ലസിന്റെ പരമാവധി വേഗത. 1800 എംഎം നീളവും 680 എംഎം വീതിയുമാണ് വാഹനത്തിനുള്ളത്. സാധാരണ സ്‌കൂട്ടറുകളില്‍ നല്‍കുന്ന ഡിസൈനാണ് ഈ വാഹനത്തിലുമുള്ളതും. ബ്ലാക്ക്-റെഡ് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഈ വാഹനം പുറത്തിറങ്ങുന്നത്. പില്ലോ ബാക്ക് റെസ്റ്റാണ് മറ്റൊരു പ്രത്യേകത.

Exit mobile version