ഒരു മലയാള ഗാനം രാജ്യത്തുടനീളം വൈറലാവുന്നത് ഇതാദ്യം; ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോകളില്‍ ഷെറിലിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് രണ്ടാം സ്ഥാനത്ത്

2017 മലയാള സിനിമയുടെ അഭിമാന വര്‍ഷമാണ്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ലാല്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രത്തിലെ ഗാനം രാജ്യത്തുടനീളം വൈറലായി, അങ്ങ് ഗോവന്‍ ചലചിത്രമേളയില്‍ ഒരു മലയാള താരം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേ മേളയില്‍ തന്നെ ഒരു മലയാള സിനിമയ്ക്ക് ഏറെ പ്രശംസ ലഭിച്ചു, മലയാളത്തിന്റെ സുരഭി മിന്നാമിനുങ്ങ് ദേശിയ അവാര്‍ഡില്‍ തിളങ്ങി എന്നിങ്ങനെ പോകുന്നു അഭിമാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മലയാളിക്ക് അഹങ്കരിക്കാന്‍ ഒരു കാര്യം കൂടി, പോയ വര്‍ഷം യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിങ് വീഡിയോകളുടെ കൂട്ടത്തില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊത്ത് കോളേജ് അധ്യാപികമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഇടം പിടിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപികമാരായ ഷെറിലും അന്നയും താരങ്ങളാവുന്ന ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോ പട്ടികയില്‍ രണ്ടാംസ്ഥാനമാണ് നേടിയിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനമാണിത്. ഒരു മലയാള ഗാനം രാജ്യത്തുടനീളം വൈറലാവുന്നത് ഇതാദ്യമായാണ്. ഹിന്ദിയിലും മറ്റ് ഭാഷകളിലും ജിമിക്കി കമ്മലിന് റീമേക്കുകളുണ്ടായി അടുത്തിടെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ വരെ ജിമിക്കി കമ്മലിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ബിബി കി വൈന്‍സിന്റെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോ ആണ് ഒന്നാമത്. 2017 ലെ ടോപ്പ് ട്രെന്‍ഡിങ് വീഡിയോകളെ കൂടാതെ ടോപ് ട്രെന്‍ഡിങ് മ്യൂസിക് വീഡിയോകളും ആഗോളതലത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള വീഡിയോകളും യൂട്യൂബ് റിവൈന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. [embed]https://youtu.be/Och5LmLGQjI[/embed]

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)