നെറികെട്ട ആ കലാലയത്തിന്റെ കവാടത്തിനു നേരേ ഇരമ്പിയടുത്തതു കാലത്തിന്റെ അനിവാര്യത; ജിഷണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പാമ്പാടി നെഹ്‌റു കോളേജ് അടിച്ചു തകര്‍ത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ച് യുവ എഴുത്തുകാരന്‍ അമല്‍ ലാലിന്റെ കുറിപ്പ്

prayar gopalakrishnan,sabarimala,pampa river
തൃശ്ശൂര്‍: കോപ്പിയടിച്ചെന്ന പേരില്‍ വിദ്യാര്‍ത്ഥിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഒടുവില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ യുവ എഴുത്തുകാരന്‍ അമല്‍ ലാലിന്റെ കുറിപ്പ് വൈറലാകുന്നു. തീപിടിച്ച വിദ്യാര്‍ത്ഥി മനസ്സിന്റെ ഇരമ്പിയടുക്കലുകള്‍ കാലത്തിന്റെ അനിവാര്യതയാണെന്ന് അമല്‍ എഴുതുന്നു. ഒരു കല്ലേറിന്റെ കരുത്തില്‍ പൊട്ടിയ ചില്ലുകള്‍ തകര്‍ക്കുന്നത് മണിമാളികയില്‍ എല്ലാം സുരക്ഷിതമാണെന്ന സ്വാശ്രയ മാനേജ്‌മെന്റുകളുടെ ബോധത്തെയാണെന്ന് അമല്‍ രോഷത്തോടെ പറയുന്നു. വിദ്യാര്‍ത്ഥികള്‍ മുഴക്കിയ മുദ്രാവാക്യങ്ങളും അവരോങ്ങിയ കല്ലുകളും സ്വാഭാവികമായ പ്രതിരോധം മാത്രമാണ്. അമല്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിടുന്നു.. അമല്‍ ലാലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണമായ രൂപം ' ശക്തമായ വിദ്യാര്‍ത്ഥിപ്രതിരോധത്തിന്റെ തുടക്കം തന്നെയായിരുന്നു നെഹ്‌റു കോളേജില്‍ ഇന്ന് കണ്ടത്. കേവലം മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിച്ചു മാനസികമായും ശാരീരികമായും കുട്ടികളെ പീഡിപ്പിയ്ക്കുന്നൊരു ഇടത്തിന് നേരെ,കൂട്ടത്തിലൊരുത്തന്‍ അവിടെ കിടന്നു മരിയ്‌ക്കേണ്ടി വന്നതിന്റെ നീറ്റല്‍ നിറഞ്ഞൊരു മനസ്സുമായി മുദ്രാവാക്യം വിളിച്ചു, നെറികെട്ട ആ കലാലയത്തിന്റെ കവാടത്തിനു നേരെ ഇരമ്പിയടുത്തതു കാലത്തിന്റെ അനിവാര്യതയാണ്. ഒരുപാട് വൈകിയെങ്കിലും ജിഷ്ണുവിനോട് ചെയ്യാന്‍ കഴിയുന്ന നീതിയാണത്. ഒരു കല്ലേറിന്റെ കരുത്തില്‍ പൊട്ടിയ ചില്ലുകള്‍ തകര്‍ക്കുന്നത് മണിമാളികയില്‍ എല്ലാം സുരക്ഷിതമാണെന്ന കൃഷ്ണദാസുമാരുടെ ബോധത്തെയാണ്. മീഡിയകള്‍ക്ക് കാശ് കൊടുത്തു വായ പൊത്തിയാല്‍ എല്ലാം സര്‍വ്വം ശുഭമാണെന്ന പണക്കൊഴുപ്പിന്റെ കരുതലുകളെയാണ്. സംഘടനയില്‍പ്പെട്ടവരും സംഘാടനയ്ക്ക് പുറത്തുള്ളവരുമുണ്ടായിരുന്നു. ജിഷ്ണുവിന്റെ കൂടെ പഠിച്ചവരും, നെഹ്‌റു കോയമ്പത്തൂര്‍ കോളേജിലെ കുട്ടികള്‍വരെയും ഉണ്ടായിരുന്നു. അത്രയ്ക്കുണ്ടാവും അവര്‍ അനുഭവിയ്ക്കുന്ന മാനസിക സമ്മര്‍ദം. അവര്‍ വിളിച്ച മുദ്രാവാക്യങ്ങളും അവരോങ്ങിയ കല്ലുകളും അത് കൊണ്ട് തന്നെ വളരെ സ്വാഭാവികമായ പ്രതിരോധം മാത്രമാണ്. സംഘടനകളുടെ അച്ചടക്കം കൊണ്ട് മാത്രമാണ് സമരം ഈ വിധം എങ്കിലും നിയന്ത്രണത്തിലായത്. പക്ഷെ നിങ്ങളീ പറയുന്ന അക്രമം കൊണ്ട് തന്നെയാണ് വായമൂടി കെട്ടിയ മീഡിയകള്‍ക്ക് പോലും പിന്നാലെ വരേണ്ടി വന്നത്. കല്ലെടുത്ത് ചില്ലുടച്ചതു കൊണ്ട് തന്നെയാണ് ഇന്ന് നിങ്ങള്‍ ചര്‍ച്ചയാക്കിയത്. മുഷ്ടിചുരുട്ടി, ഒരേസ്വരത്തില്‍ ഇങ്ക്വിലാബ് വിളിച്ച്, വിളിച്ചതെല്ലാം ഏറ്റു വിളിച്ചു കൂടി നിന്ന ഈ ആയിരങ്ങളില്‍ തന്നെയാണ് മനുഷ്യരെ പ്രതീക്ഷ. പ്രതിഷേധങ്ങള്‍ ആളികത്തിയിരിക്കുന്നു. ഇനി അധികാരികള്‍ എത്രയുംപ്പെട്ടെന്നു ഇടപെടണം. ഇടതുപക്ഷ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം കോളെജുകള്‍ക്കുളിലെ അവകാശമായി നിയമനിര്‍മ്മാണം നടക്കണം. മനാസികസ്വസ്ഥതകള്‍ ഇല്ലാതെ കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടുന്ന കലാലയ അന്തരീക്ഷം സര്‍വകലാശാകള്‍ ഉറപ്പു വരുത്തണം. അേേലിറമിരല തരില്ലെന്നും, ടി സി തന്നു വിടുമെന്ന് കരുതുന്ന ഭീഷണികള്‍ക്ക് അറുതി വരുത്താന്‍ പ്രത്യേക ട്രിബ്യൂണലുകള്‍ വേണം, വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായി തന്നെ, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ളതാണ് എന്നാ ബോധ്യത്തോടെയുള്ള മാറ്റങ്ങള്‍ വരണം.' ( തയ്യാറാക്കിയത് : ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)