യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ യുപിയിലെ അറവുശാലകള്‍ അടച്ചുപൂട്ടി തുടങ്ങി

അലഹാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് രണ്ട് അറവുശാലകള്‍ അടച്ചുപൂട്ടി. ഉത്തര്‍പ്രദേശിലെ എല്ലാ അറവുശാലളും അടച്ചുപൂട്ടുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നോട്ടുവച്ച വാഗ്ദാനം. രാജ്യത്തെ ഏറ്റവുമധികം മാട്ടിറച്ചി ഉല്‍പ്പാദനമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2014 15ലെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 7,515 ലക്ഷം മാട്ടിറച്ചി ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഉത്തര്‍പ്രദേശില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന 130 അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമേ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകളും വെസ്റ്റ് യുപിയിലുണ്ട്. ബിജെപിയുടെ തീപ്പൊരി നേതാവായ യോഗി ആദിത്യനാഥ് ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ സീറ്റുകളില്‍ 312 സീറ്റ് നേടിയാണ് ബിജെപി ഉത്തര്‍പ്രദേശില്‍ ഭരണം ഉറപ്പിക്കുന്നത്. യോഗി ആദിത്യനാഥിന് പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. നിലവില്‍ ലോക്‌സഭാംഗമായ ആദിത്യനാഥ് പദവി രാജി വച്ച് ആറ് മാസത്തിനുള്ളില്‍ ജനവിധി തേടേണ്ടത് അനിവാര്യമാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)