യോഗ: കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലാതെ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടങ്ങള്‍

prayar gopalakrishnan,sabarimala,pampa river
കുന്ദംകുളം: അടിതെറ്റിയാല്‍ ആനയും വീഴും എന്നു പറയുന്ന പോലെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയും ശ്രദ്ധയോടെയും അനുഷ്ടിച്ചില്ലെങ്കില്‍ യോഗ ആണെങ്കിലും വലിയ അപകടങ്ങള്‍ വരുത്തി വെയ്ക്കും എന്നാണ് വര്‍ഷങ്ങളായി യോഗചര്യയാക്കി മാറ്റിയ കുന്നംകുളം സ്വദേശി പിജി ജയപ്രകാശ് പറയുന്നത്. ജീവിതത്തിലും ആരോഗ്യകാര്യത്തിലും യോഗയുടെ സ്ഥാനം വളരെ വലുതുമാണ്. അതുപോലെ തന്നെ യോഗ ചെയ്യുമ്പോള്‍ ശ്രദ്ധക്കുറവ് മൂലം അപകടം വരുത്തി വെക്കുന്നവരും കുറവല്ലാന്നാണ് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി യോഗ ചെയ്യുകയും പഠിപ്പിക്കുകയും ഇപ്പോഴും പഠിക്കുകയും ചെയ്യുന്ന മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ ജയപ്രകാശ് പറയുന്നത്.നേരിയ ഒരു ഒരു അശ്രദ്ധ നിമിത്തം നടു വിലങ്ങി ഒരു മാസത്തോളം വിശ്രമ ജീവിതം നയിക്കേണ്ടി വന്ന സ്വന്തം അനുഭവം തന്നെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. യോഗയിലെ ഒരു സുപ്രധാന ആസനമായ 'യോഗമുദ്ര' ചെയ്യുമ്പോഴാണ് ജയപ്രകാശിന് ഡിസ്‌കിന് തകരാര്‍ പറ്റിയത്. അല്‍പം പ്രയാസമേറിയ ഈ ആസന മുറ അശ്രദ്ധയോടെയും ഹാര്‍ഡായും ചെയ്തതു മൂലമാണ് തന്റെ നടുവ് ഉളുക്കിയത് എന്നാണ് ജയപ്രകാശ് പറയുന്നത്. യോഗയിലെ വിപരീത യോഗ മുറയാണ് ഇതിന്റെ ചികിത്സയ്ക്ക് ഉള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു വരുന്നത് ഇന്റര്‍നെറ്റ് നോക്കിയും പുസ്തകങ്ങള്‍ അനുബന്ധമാക്കിയും യോഗ ചെയ്യുന്നവര്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ത്തമാന കാലത്ത് നടു ഉളുക്കുന്നവരുടെയും മറ്റു അപകടങ്ങള്‍ പറ്റുന്നവരുടെയും എണ്ണവും കൂടാന്‍ സാധ്യത ഉണ്ട് എന്നാണ്. അധ്യാപകന്റെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലാതെ യോഗ ചെയ്യരുതെന്നാണ് യോഗ ആചാര്യന്മാര്‍ പറയുന്നത്. സ്റ്റാറ്റസിന്റെ പിന്നാലെ യോഗയ്ക്ക് വേണ്ടി യോഗ ചെയ്യുന്നവര്‍ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)