ഇദ്ലിബ്: സിറിയയില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബ്രിട്ടന് ആസ്ഥാനമായ നിരീക്ഷക സംഘം പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
സിറിയയിലെ വടക്ക് കിഴക്ക് മേഖലയിലെ ഇദ്ലിബിലാണ് ഇരട്ട സ്ഫോടനം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ആദ്യ സ്ഫോടനം നടന്നത്. ഇതിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്. ബൈക്കില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിയത്. സ്ഫോടനത്തില്‍ മരിച്ചവരില്‍ നാലുപേര്‍ ഹയാത്ത് തഹ്രീര്‍ അല്‍ഷാം പ്രവര്‍ത്തകരാണ്. ബാക്കിയുള്ളവര്‍ സാധാരണക്കാരുമാണ്.
സിറിയയിലെ ആക്രമണം ഹയാത്ത് തഹ്രീര്‍ അല്‍ഷാമിനെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നാണ് നിഗമനം. ഇരട്ട സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചു.
Discussion about this post