കുട്ടികളുടെ പേരുകളില്‍ പരീക്ഷണം നടത്തുന്ന മാതാപിതാക്കള്‍ ഒരുപാടുണ്ട്. തങ്ങളുടെ ക്രിയേറ്റീവ് വശം എല്ലാവരെയുമൊന്ന് കാണിക്കാന്‍ പറ്റിയ ഒരു അവസരമായാണ് കുട്ടികളുടെ പേരിടീലിനെ ചില മാതാപിതാക്കളെങ്കിലും കാണുന്നത്. ഇങ്ങനെ സ്വന്തം കുട്ടിയുടെ പേരില്‍ പരീക്ഷണം നടത്തിയ ദമ്പതികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.
മകന് 27 പേരുകളാണ് ഇരുവരും കുഞ്ഞിന് നല്‍കിയത്. ഫസ്റ്റ് നെയിമിനും ലാസ്റ്റ് നെയിമിനുമിടെയായാണ് പേരുകള്‍. 1970ല്‍ മകന് ജനിച്ച സമയം താനും ഭാര്യയും ഹിപ്പി കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരുന്നുവെന്നും മകന് വ്യത്യസ്തമായ പേരിടണമെന്ന ആഗ്രഹത്തിലാണ് 27 മിഡില്‍ നെയിമുകള്‍ ഇട്ടതെന്നുമാണ് പിതാവ് നല്കുന്ന വിശദീകരണം. മകന്റെ ഫസ്റ്റ് നെയിം റെയ്ന്‍ എന്ന് തീരുമാനിച്ച ശേഷം ദമ്പതികള്‍ തങ്ങളുടെ സുഹൃത്തുക്കളോട് കുഞ്ഞിന് ഓരോ പേര് വീതം സജസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ശേഷം ഈ പേരുകളെല്ലാം ഇവര്‍ കുഞ്ഞിനിടുകയായിരുന്നു.
Also read : മുന്‍ഭാര്യയ്ക്കും അതിജീവതയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് : വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം
മകന് ആവശ്യമുള്ളപ്പോള്‍ പേര് മാറ്റാമെന്നും അതിനുള്ള ഓപ്ഷനുകള്‍ ഒന്ന് പരിചയപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശമെന്നുമാണ് ദമ്പതികള്‍ അറിയിക്കുന്നത്. 27 പേരുകള്‍ എന്തൊക്കെയാണെന്ന് ഓര്‍മയില്ലെങ്കിലും മേഘം, ഇടിമിന്നല്‍, തീ, ഭക്ഷണം എന്നിങ്ങനെയായിരുന്നു ലിസ്റ്റ് എന്ന് അവര്‍ ഓര്‍മിക്കുന്നു..
Discussion about this post