അബുജ : നൈജീരിയന്‍ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്ളാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐഎസ്ഡബ്ള്യൂഎപി) ശബ്ദ സന്ദേശം പുറത്തുവിട്ടു.
മെയ് 18ന് ബൊക്കോ ഹറാമും ഐഎസ്ഡബ്ള്യൂഎപിയുമായുള്ള ഏറ്റുമുട്ടലില്‍ അബൂബക്കര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് വിവരം. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മരണം എന്നാണ് സന്ദേശത്തില്‍ പറയുന്നത്.ദൈവം അവനെ തിരിച്ച് സ്വര്ഗത്തിലേക്കയച്ചിരിക്കുന്നു എന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സന്ദേശത്തിലെ ശബ്ദം ഐസ്ഡബ്ള്യൂഎപി നേതാവ് അബു മൂസാബിന്റേതാണെന്ന് തിരിച്ചറിഞ്ഞു.സ്ഫോടകവസ്തു പൊട്ടിച്ച് അബൂബക്കര്‍ സ്വയം ജീവനൊടുക്കയിതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നൈജീരിയയിലെ രഹസ്യാന്വേഷണ ഏജന്‍സിയും അബൂബക്കറിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അബൂബക്കറിന്റെ മരണത്തെ സൂചിപ്പിച്ച് രഹസ്യസന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുകയാണെന്ന് നൈജീരിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.
നൈജീരിയയില്‍ 2014ല്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ട് പോയ സംഭവത്തോടെയാണ് ബൊക്കോ ഹറാം കുപ്രസിദ്ധി നേടുന്നത്. അബൂബക്കറിന്റെ മരണം ഇരു വിഭാഗങ്ങളും തമ്മില്‍ വര്‍ഷങ്ങളായുള്ള ശത്രുതയ്ക്ക് ശമനമുണ്ടാക്കുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി അബൂബക്കറിന്റെ മരണത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.
Discussion about this post