വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചു. അപകട സമയത്ത് ഏകദേശം നൂറോളം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. അപകട സ്ഥലത്ത് നിന്നും 23 പേരെ രക്ഷപ്പെടുത്തി. മരിച്ചത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെന്ന് സൂചന. ന്യൂസിലന്‍ഡിലെ വൈറ്റ് ഐലന്‍ഡിലെ അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു സംഭവം. നൂറോളം പേര് അപകട സമയത്ത് വൈറ്റ് ഐലന്‍ഡില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റ 23 പേരെ രക്ഷപ്പെടുത്തി. അതേസമയം ഇപ്പോള്‍ തെരച്ചില്‍ അസാധ്യമെന്ന് ന്യൂസിലന്‍ഡ് പോലീസ് അറിയിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് വിനോദസഞ്ചാരികളോട് വൈറ്റ് ഐലന്‍ഡിലേക്ക് പോവരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് സന്ദര്‍ശകര്‍ ഇവിടെ എത്തിയത്. അപകടത്തില്‍ മരിച്ചത് വിവിധ രാജ്യക്കാരരെന്ന് സൂചന. കാണാതായവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Discussion about this post