ലാഗോസ്(നൈജീരിയ): നൈജീരിയയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇവിടെയുള്ള ശിശു ഉല്പാദന കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മോചിപ്പിച്ച സ്ത്രീകള്‍ക്ക് ഇവിടെ നിന്നും ഉണ്ടായ ചില മോശം അനുഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
നൈജീരിയയിലെ ശിശു ഉല്പാദന കേന്ദ്രത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 15 നും 28 നും ഇടയില്‍ പ്രായമുള്ള ഗര്‍ഭിണികളെയാണ് ഇവിടെ നിന്ന് മോചിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇവര്‍ക്കൊപ്പം 4 നവജാത ശിശുക്കളേയും മോചിപ്പിച്ചിട്ടുണ്ട്. ജനിക്കുന്ന കുട്ടികളെ പുറത്ത് വന്‍ തുകയ്ക്ക് വില്‍ക്കുകയാണെന്ന് മോചിപ്പിച്ച സിത്രീകള്‍ പറയുന്നു.
മിക്ക സ്ത്രീകളും ചതിയിലൂടെയും വഞ്ചനയിലൂടെയുമാണ് ഇവിടെ എത്തുന്നത്. പിന്നെ ഭീഷണിക്ക് വഴങ്ങി മറ്റ് മാര്‍ഗമില്ലാതെ ഇവര്‍ ഇത്തരം കേന്ദ്രങ്ങളില്‍ കുടുങ്ങിപോവുകയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നിരവധി സ്ത്രീകള്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും മറ്റുമായി മരണപ്പെട്ടിട്ടുള്ളതായി ഇവര്‍ പറയുന്നു.
നൈജീരിയയിലെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായ പിന്തുണയോടെ ഇത്തരത്തിലുള്ള ശിശു ഉല്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും കൂട്ട് നിന്നവര്ക്കുമുള്ള തെരച്ചിലിലാണ് പോലീസ് ഇപ്പോള്‍.
Discussion about this post