വെള്ളം കുടിച്ച് വിശ്രമിക്കുന്നതിനിടെ കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിക്കുന്ന കാട്ടാനയുടെ വീഡിയോ വൈറലാവുന്നു. കുഞ്ഞിനെ ആനയുടെ ആക്രമണത്തില്‍ നിന്നും തടയാന്‍ കാണ്ടാമൃഗം ആനയെയും തിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. ഒരു തടാകത്തിന്റെ കരയില്‍ നിന്നാണ് ഇരുവരും തമ്മില്‍ പോര് നടക്കുന്നത്. കാണ്ടാമൃഗവും കുഞ്ഞും കരയില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് കലിത്തുള്ളി അവിടെക്ക് രണ്ട് ആനകള്‍ എത്തുന്നത്. ഇതില്‍ ഒരു ആന കാണ്ടാമൃഗത്തിന്റെ അടുത്ത് വന്ന് ആക്രമിക്കുകയായിരുന്നു.
ഇതിനിടെ കാണ്ടാമൃഗം തിരിച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരുവര്‍ക്ക് ഇടയില്‍പ്പെട്ട് കുഞ്ഞു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പിടിച്ച് നില്ക്കാന് സാധിക്കാതെ നിസ്സഹായയായി കുഞ്ഞിനൊപ്പം തിരിച്ച് ഓടുകയാണ് കാണ്ടാമൃഗം.
Discussion about this post