ഇന്ന് ലോക ആരോഗ്യദിനം: ചെവിയില്‍ നീഡില്‍ ഉപയോഗിച്ച് മരുന്നില്ലാതെ ചികിത്സിക്കുന്ന രീതിയെ അടുത്തറിയാം

prayar gopalakrishnan,sabarimala,pampa river
-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ഒരിക്കല്‍ ഫ്രഞ്ച് ന്യൂറോളജിസ്റ്റും പ്രശസ്ത ഡോക്ടറുമായ പോള്‍ നോജിര്‍ ഒരു കാഴ്ച കണ്ടു. ഒട്ടും നടക്കാന്‍ വയ്യാത്ത ഒരാളെ കുറച്ചുപേര്‍ താങ്ങിയെടുത്ത് കൊണ്ട് പോകുന്നു. തെരുവില്‍ താമസിക്കുന്ന ഒരു മുത്തശ്ശിയുടെ അടുത്തേക്കാണ് പോക്ക്. കൗതുകത്തോടെ പോളും ഇവരെ അനുഗമിച്ചു .കനത്ത ക്ഷീണവും വേദനയും കാരണം അസുഖബാധിതനായ ആള്‍ ഇടക്കിടെ ഞെരങ്ങുകയും കരയുകയും ചെയ്യുന്നുണ്ട്. ദയനീയമായ അയാളുടെ നോട്ടം കണ്ടപ്പോള്‍ ഡോക്ടര്‍ പോള്‍ ആകെ വിഷമിച്ചു . ഒടുവിലയാളെ മുത്തശ്ശിയുടെ അരികിലെത്തിച്ചു. അവര്‍ ഉടന്‍ ഒരു മൊട്ടുസൂചി ചൂടാക്കി അയാളുടെ ചെവിയില്‍ ഒരു ദ്വാരമിട്ടു.. അത്ഭുതം !! നടക്കാന്‍ ഒട്ടും കഴിയാതെ താങ്ങിപ്പിടിച്ച് കൊണ്ടുവന്നിരുന്ന ആ മനുഷ്യന്‍ വേദനകളെല്ലാം സുഖപ്പെട്ട് ഒറ്റക്ക് തിരികെ നടന്നു പോകുന്നു. ഈ കാഴ്ച ഡോക്ടര്‍ പോളിനെ വല്ലാതെ ചിന്തിപ്പിച്ചു. ഇതിനെക്കുറിച്ച് പഠിക്കാനിറങ്ങിയപ്പോള്‍ ചൈനീസ് പട്ടാളക്കാര്‍ വ്യാപകമായി ഈ അത്ഭുത ചികിത്സാരീതി ഉപയോഗിക്കുന്നതായി അദ്ധേഹം മനസ്സിലാക്കി. ചെവികൊണ്ടുള്ള ചികിത്സയുടെ രഹസ്യം [caption id="attachment_248373" align="alignleft" width="169"]പോള്‍ നോജിര്‍ പോള്‍ നോജിര്‍
[/caption]ചെവിയില്‍ മാത്രം ഒരു പ്രത്യേക രീതിയില്‍ ചികില്‍സ നടത്തിയാല്‍ ശരീരത്തിലെ മുഴുവന്‍ അസുഖങ്ങളും മാറുമോ ?ഉണ്ട് എന്നാണ് ഉത്തരം ഓറിക്കല്‍ തെറാപി ( ഓരിക്കല്‍ തെറാപ്പി ) എന്നാണ് ഈ ചികിത്സ അറിയപ്പെടുന്നത്. അക്യുപങ്ങ്ചര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന സുജോക്ക് പോലുള്ള മറ്റൊരു ചികിത്സാ രീതിയാണ് ഓറിക്കല്‍ തെറാപ്പി. അഥവാ ചെവി ഉപയോഗിച്ചുള്ള ചികിത്സാ രീതി. ഓറിക്കല്‍ എന്നാല്‍ ചെവി എന്നാണര്‍ത്ഥം . പേര് സൂചിപ്പിക്കും പോലെ തന്നെ മനുഷ്യശരീരത്തെ ആകമാനം ചെവിയില്‍ പ്രതിനിധീകരിച്ച് ചികിത്സിക്കുന്ന രീതിയാണിത് .ഒരു പ്രത്യേക നീഡില്‍ ഉപയോഗിച്ച് ചെവിയുടെ വിവിധ മര്‍മ്മ സ്ഥാനങ്ങളില്‍ കുത്തിയാണ് ഈ ചികിത്സ .കുത്തുക മാത്രമല്ല മസാജ് ചെയ്തും രോഗം നിര്‍ണ്ണയിച്ച് ചികിത്സിക്കും. പുരാതന കാലം മുതല്‍ക്കുതന്നെ ചൈനക്കാര്‍ക്കിടയില്‍ വ്യാപകമായിരുന്നു ഈ ചികിത്സാരീതി. പക്ഷെ അക്കാലത്തൊക്കെ സൂചി പഴുപ്പിച്ച് ചെവിയില്‍ ദ്വാരമുണ്ടാക്കിയാണ് ഈ ചികിത്സ നടത്തിയിരുന്നത് .ഫ്രാന്‍സിലെ ഒരു ഡോക്ടറായ പോള്‍ നോജിര്‍ ഇതിനെക്കുറിച്ച് ശാസ്ത്രിയമായി പഠനം നടത്തുകയും ഇത്തരം ചികിത്സാരീതിയെ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു .ഇതോടെ ഇദ്ധേഹത്തെ ആധുനിക ഓറിക്കല്‍ തെറാപ്പിയുടെ പിതാവ് എന്നറിയപ്പെടുന്നു . സുജോക്ക് ചികിത്സാ രീതികളില്‍ കൈകളിലും കാലുകളിലും ശരീരത്തെ മൊത്തം പ്രതിനിധീകരിക്കുന്നതാണെങ്കില്‍ ഈ ചികിത്സയില്‍ ചെവിയിലാണ് ശരീരത്തെ മൊത്തം പ്രതിനിധീകരിക്കുന്നത് .ചെവി കേള്‍ക്കാന്‍ മാത്രമുള്ളതല്ല ശരീരത്തിന്റെ മുഴുവന്‍ പ്രതിനിധിയാണെന്ന് പോള്‍ സമര്‍ത്ഥിച്ചു. ചെവിയുടെ ആകൃതി തന്നെ നിരീക്ഷിച്ചാല്‍ ഗര്‍ഭപാത്രത്തിലെ ഒരു കുഞ്ഞിന്റെ കിടപ്പിനോട് സാമ്യം തോന്നും. ഇത് യാദൃശ്ചികമല്ലെന്നാണ് ജമൗഹ ചീഴശലൃ വാദിച്ചത്. ഏതായാലും ഈ ചികിത്സാ രിതിയെ ഇന്ത്യയില്‍ ഇന്ന് പ്രചാരത്തിലുള്ള ക്ലാസിക്കല്‍ അക്യുപങ്ച്ചറിലാണ് വ്യാപകമായി കണ്ടുവരുന്നത്. എല്ലാ അസുഖങ്ങള്‍ക്കും ചെവിയില്‍ നീഡില്‍ വെച്ച് സുഖപ്പെടുത്താനാവും .അലോപ്പതിയുമായി കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്ന ചികില്‍സാരീതി കൂടിയാണിത . ചെവിയില്‍ 200 ഓളം പോയന്റുകള്‍ ഉണ്ട് .ഇതില്‍ 40 പോയന്റുകള്‍ മാത്രമെ ശരാശരി അക്യുപങ്ച്ചര്‍ ചികിത്സയില്‍ ആവശ്യം വരുന്നുള്ളൂ. ലഹരിമരുന്നിന് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ലോക വ്യാപകമായി ഈ ചികിത്സാരീതിയാണ് ഉപയോഗിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇത് വ്യാപകമാണ്. എന്‍എഡിഎ എന്ന സന്നദ്ധ സംഘടന ഈ ചികിത്സാരീതി വ്യാപകമായി പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവരാണ് ഈ ചികില്‍സാരിതിയെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് .ചെവിയെ 20 ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട് ഈ ചികില്‍സാ രീതിയില്‍. ശരീരത്തിന്റെ ഓരോ അവയവയങ്ങളെയും ഈ ഭാഗങ്ങള്‍ പ്രതിനിധീകരിക്കുന്നു . അസുഖങ്ങള്‍ വന്നാല്‍ പ്രോബ് ഉപയോഗിച്ച് ചെവിയില്‍ സ്പര്‍ശിച്ച് രോഗിയുടെ പള്‍സ് അറിയും എന്നിട്ടും ശരീരത്തിന്റെ ഏതു ഭാഗത്താണോ അസുഖമുള്ളത് ആ ഭാഗത്തെ പ്രതിനിധീകരിക്കുന്ന സൂക്ഷമമായ പോയന്റ് കണ്ടെത്തും .അവിടെ മസാജ് ചെയ്യുകയോ നീഡില്‍ ഉപയോഗിച്ചോ ആണ് ഈ ചികിത്സാരീതി. മറ്റു മരുന്നുകള്‍ ഒന്നും തന്നെയില്ല. മുന്‍കാലങ്ങളിലൊകെ ചെവിക്ക് ദ്വാരമുണ്ടാക്കിയാണ് ചികിത്സ നടത്തിയിരുന്നത്. ഡോക്ടര്‍ പോളിന്റെ വരവോടെ അതിന് പകരം നീഡില്‍ മാത്രം ഉപയോഗിക്കും. പ്രധാനമായും ശരീരത്തിലെ വേദനകള്‍ പരിഹരിക്കാനാണ് ഈ ചികിത്സാരീതി ഉപയോഗിക്കുന്നത് .മരുന്നുകള്‍ ഇല്ലാത്തതിനാല്‍ ഈ ചികിത്സയില്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഭയക്കാനുമില്ല . ആസ്തമ, തുമ്മല്‍, ഓര്‍മശക്തി പ്രശ്‌നങ്ങള്‍, ലഹരിക്കടിമപ്പെടല്‍ തുടങ്ങിയവക്ക് ഏറ്റവും ഫലപ്രദമാണ് ഈ ചികിത്സാരീതി. 1957 ലാണ് ഡോ : പോള്‍ നോജിയര്‍ തന്റെ ചെവിക്കുള്ളിലെ ചികിത്സാ കണ്ടുപിടുത്തങ്ങള്‍ പ്രസിദ്ധീകരിച്ചത് .പുര്‍ണ്ണമായും അലോപ്പതിയുടെ നിയമങ്ങള്‍ അംഗീകാരിച്ചു തന്നെയായിരുന്നു ചെവിയെക്കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ ഇദ്ധേഹം തയ്യാറാക്കിയത് .ചൈനയില്‍ നിന്നുള്ള നിരവധി ഡോക്ടര്‍മാരില്‍ നിന്നുമാണ് ചെവിയിലെ 200 ഓളം പോയന്റുകള്‍ കണ്ടെത്തുന്നതിന്ന് ആവശ്യമായ പ്രാഥമിക വിവരങ്ങള്‍ ഇദ്ധേഹത്തിന് ലഭിച്ചത്. ഏപ്രില്‍ 7 ലോക അരോഗ്യദിനമാണ്. ആരോഗ്യം എന്നാല്‍ ശരീരത്തില്‍ മാത്രമല്ല മനസ്സിനും ആത്മാവിനും സുഖകരമായ അവസ്ഥയാണ്. മരുന്നുകളില്ലാത്തൊരു ലോകം നമുക്ക് സൃഷ്ടിക്കാം. ഈ ദിനം നമുക്ക് പുതിയൊരു പ്രതിജ്ഞയെടുക്കാം. മരുന്നുകളില്ലാത്ത ചികിത്സക്കായി... മരുന്നുകളുടെ നിരന്തര ഉപയോഗം നമ്മെ കൂടുതല്‍ രോഗിയാക്കുകയാണ് ചെയ്യുക. (മാധ്യമപ്രവര്‍ത്തകനും, അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകന്‍ 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)