ഞങ്ങള്‍ കെട്ടിപ്പിടിക്കും ഉമ്മകള്വയ്ക്കും ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കും, അത് ഞങ്ങടെ ഇഷ്ടം, ഞങ്ങടെ ഇഷ്ടം ഞങ്ങളതു ചെയ്യും: ആരേയും പേടിക്കാതെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്നു; വീഡിയോ വൈറല്‍
തൃശ്ശൂര്‍: ഏമാന്മാരെ ഏമാന്മാരെ എന്നു തുടങ്ങുന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞങ്ങളുടെ ഇഷ്ടം ഞങ്ങളതു ചെയ്യും ഞങ്ങളതു ചെയ്യും, സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രിയില്‍ ഒറ്റക്കിറങ്ങി കറങ്ങും, മുടിവെട്ടും, ലഗ്ഗിങ്സ് ഇടും താലിയിടില്ല തട്ടമിടില്ല ചോദിച്ചാല്‍ പേടിക്കില്ല ഞങ്ങള്‍ കട്ടക്കലിപ്പ് പെണ്ണുങ്ങളാ.... ഞങ്ങള്‍ കെട്ടിപ്പിടിക്കും, ഉമ്മകള്‍ വയ്ക്കും, ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കും..... എന്നിങ്ങനെ പോകുന്നു ജെന്‍ഡര്‍ ജെസ്റ്റിസ് കട്ടക്കലിപ്പ് പാട്ടിന്റെ വരികള്‍.
ഒരു മെക്സിക്കന്‍ അപാരതയിലെ ഏമാന്മാരേ എന്ന പാട്ടിന്റെ വനിതകളുടെ വേര്‍ഷനാണ് ഈ പാട്ട്. വിഎസ് അരവിന്ദ് എഴുതി വനിതകളും ട്രാന്‍സ്ജെന്‍ഡേഴ്സും ചേര്‍ന്നു ചുവടുവച്ച പാട്ട് യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു. തൃശ്ശൂര്‍ കോര്പ്പറേഷന് ഓഫീസിന്റെ മുന്‍ വശത്തായി മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡിന് അരികിലായാണ് പാട്ടുപാടി ഇവര്‍ നൃത്തം ചെയ്തിരിക്കുന്നത്.
[video id="s3UlJNsOdkE" type="youtube" width="" height="320"]
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)