ചെന്നൈ : വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. ചെന്നൈ സ്പോര്‍ട്ട്സ് അക്കാഡമി ഹെഡ് ആയ പി നാഗരാജിനെതിരെ ഏഴോളം പെണ്‍കുട്ടികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
ഇയാളുടെ കീഴില്‍ പരിശീലനം നേടിയ പെണ്‍കുട്ടികളാണ് ഏഴുപേരും. പരിശീലനത്തിനിടക്ക് പരിക്ക് പറ്റിയാല്‍ ‘ഫിറ്റ് ‘ ആക്കാം എന്ന വ്യാജേനയാണ് നാഗരാജ് പീഡിപ്പിച്ചിരുന്നത്. ഭാവിയെ ബാധിക്കുമെന്ന ഭയത്താല്‍ ഇതേക്കുറിച്ച് പുറത്ത് പറയാന്‍ വിദ്യാര്‍ഥികള്‍ മടിക്കുകയായിരുന്നു. തന്റെ കീഴില്‍ പരിശീലിക്കുന്നവര്‍ക്ക് മാത്രമേ ഇയാള്‍ വലിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കാറുണ്ടായിരുന്നുള്ളു.ഈ സാഹചര്യം നാഗരാജ് ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ ഫിസിയെ തെറാപ്പിയില്‍ ഏത് പരിക്കും പമ്പ കടക്കും എന്നാണ് ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നത്.
കഴിഞ്ഞ മെയിലാണ് പത്തൊമ്പത്കാരിയായ കായികതാരം നാഗരാജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മെയ് 30ന് ഇയാളെ അറസ്റ്റ് ചെയ്തു. പുതിയ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post