യുപി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം: മായാവതി കോടതിയിലേക്ക്

prayar gopalakrishnan,sabarimala,pampa river
ന്യൂഡല്‍ഹി: യുപി തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് ബിഎസ്പി അധ്യക്ഷ മായാവതി കോടതിയിലേക്ക്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ിതരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബിജെപി വിജയിച്ചത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതു കൊണ്ടാണെന്നായിരുന്നു മായാവതിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആരോപണം തള്ളിയിരുന്നു. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കില്ലെന്നും കൃത്രിമം തടയുന്നതിനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു കമ്മീഷന്റെ മറുപടി. കൃത്രിമം നടന്നതായി വ്യക്തമായ തെളിവുകളോടെ പരാതി സമര്‍പ്പിച്ചാല്‍ പരിശോധിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മായാവതിയെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)