വാട്സ് ആപ്പില്‍ സന്ദേശമയച്ചാല്‍ തിരിച്ചെടുക്കാം, എഡിറ്റും ചെയ്യാം: ഇതു വായിക്കു
ന്യുയോര്‍ക്ക്: വാട്സ്ആപ്പില്‍ സന്ദേശം അയക്കല്‍ കൈവിട്ട കളിയാണ്. ഒരിക്കല്‍ അയച്ചുകഴിഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല. തെറ്റുണ്ടെങ്കില്‍ എഡിറ്റിങ്ങും സാധ്യമല്ല. അതിനാല്‍ തന്നെ അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് യൂസര്‍മാര്‍ ഏറെ കാലമായി ആഗ്രഹിക്കുന്ന ഒന്നാണ്.
ആ ആഗ്രഹം സഫലമാക്കാന്‍ വാട്ട്സ്ആപ്പ് അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത. അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍. അഞ്ച് മിനിറ്റ് മാത്രമാണ് തിരിച്ചെടുക്കാന്‍ അനുവദനീയമായ സമയപരിധി. പുതിയ ഫോര്മ്മാറ്റിങ് ഷോര്‍ട്ട്കട്ടാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന മറ്റൊരു ഫീച്ചര്‍.
ബോള്‍ഡ്, ഇറ്റാലിക്, സ്ടൈക്ക്ര്ത്രൂ എന്നിവയ്ക്കുള്ള ഷോര്‍ട്ട്കട്ടുകള്‍ നിലവില്‍ വാട്സ്ആപ്പിലുണ്ട്. എന്നാല്‍ സെലക്ടീവ് കമാന്‍ഡുകള്‍ വഴിയേ ഇത് ലഭ്യമാകുകയുള്ളൂ. ബോള്‍ഡ് ആക്കണമെങ്കില്‍ ടെക്സ്റ്റ് രണ്ട് നക്ഷത്ര ചിഹ്നങ്ങള്‍ക്കുള്ളില്‍ ടൈപ്പ് ചെയ്യണം. ഇറ്റാലിക്സിന് രണ്ട് അണ്ടര്സ്കോറിനുള്ളിലും. വാട്ട്സ്ആപ്പിന്റെ ഭാവി അപ്ഡേറ്റുകളില് നിലവില്‍ പരീക്ഷണത്തിലുള്ള ഫീച്ചറുകളെ പ്രതീക്ഷിക്കാം.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)