പുള്ളിപ്പുലിയുടെ ആരോഗ്യവും വേഗതയും സ്വന്തമാക്കുവാന്‍, പുലിയുടെ ത്വക്കിന് സമാനമായ വസ്ത്രം ധരിക്കുന്ന ഒരു മനുഷ്യന്. ചൈനയിലെ ജിനാന്‍ സ്വദേശിയായ മിയോറെന് എന്ന 68കാരനാണ് കൗതുകം പകരുന്ന വാര്‍ത്തയില്‍ നിറയുന്നത്.
പുള്ളിപ്പുലിയുടെ മുഖത്തോട് സാദൃശ്യമുള്ള മുഖം മൂടിയും വാലും ധരിക്കുന്ന ഇദ്ദേഹം നാല് കാലില്‍ നടക്കുകയും ഓടുകയും ചെയ്യും. ഈ വസ്ത്രം ധരിച്ച് ഇദ്ദേഹം എല്ലാ ദിവസവും നഗരത്തിലെ പാര്‍ക്കില്‍ കൂടിയും അവിടെയുള്ള പടികളില്‍ കൂടിയും നടക്കുകയും ഓടുകയും ചെയ്യും. കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ഈ ശീലം അദ്ദേഹത്തിനൊപ്പമുണ്ട്.
Discussion about this post