വേനലവധി വയനാടന്‍ കാഴ്ചകള്‍ക്കൊപ്പം; കാടു കണ്ട് കാടിന്റെ മക്കളെ കണ്ട് കാട്ടിലൂടെ ഒരു യാത്ര...

mohanlal, sankar, movie
വയനാടന്‍ യാത്രയിലെ തിരക്കു പിടിച്ച ദിവസങ്ങള്‍ക്കിടയില്‍, കുട്ടിക്കാലത്തെ കുറിച്ചുള്ള ഒരു തിരിഞ്ഞു നോട്ടത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ഈ വേനലവധിക്കു നടത്തിയ ഒരു യാത്ര ഏറെ വ്യത്യ സ്തമായ അനുഭവം പകരുന്നതായിരുന്നു. മുമ്പും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മുത്തങ്ങ വനമേഖലയിലൂടെ മൈസൂരിലേക്കുള്ള വഴി പലതവണ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്, സഹ്യപര്‍വതത്തോടു ചേര്‍ന്നു കിടക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. ഇവിടങ്ങളിലൂടെയുള്ള യാത്ര ഏറെ വൈവിധ്യമാര്‍ന്നതാണ്. ഇത്തവണത്തെ യാത്രക്കിടയില്‍ ബത്തേരിയില്‍ നിന്നും, യാത്ര തുടങ്ങി കുറച്ചു ദൂരമെത്തിയപ്പോള്‍ റോഡരുകില്‍ ഒരു കൂട്ടം കുട്ടികള്‍ വലിയ തോട്ടിയും , കൊട്ടയുമായി നടന്നു നീങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ രണ്ടു കൊച്ചു മിടുക്കന്മാര്‍ മാങ്ങ കച്ചവടം നടത്തുന്നതായും മനസിലാക്കാന്‍ കഴിഞ്ഞു. ഈ ഒരു കാഴ്ചയില്‍ കൗതുകം തോന്നിയതോടെ ക്യാമറയുമായി കുറച്ചു ചിത്രങ്ങള്‍ പകര്‍ത്താം എന്ന ലക്ഷ്യത്തോടെ ഞാനവരുടെ അടുക്കലേക്ക് നടന്നു. എന്നാല്‍ അവര്‍ തെല്ലൊന്നു പകച്ചകന്നു നില്‍ക്കുകയാണുണ്ടായത്. കുശലാന്വേഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ അകല്‍ച്ചയൊക്കെ മാറ്റി വച്ച് ഫോട്ടോ എടുക്കാന്‍ അവര്‍ സന്തോഷത്തോടെ സമ്മതം മൂളി. IMG-07 മാങ്ങാക്കച്ചവടത്തിലൂടെ അവര്‍ വേനലവധി ആഘോഷിക്കുകയാണ്. കുട്ടിക്കച്ചവടം പൊലിപ്പിക്കാന്‍, ഞാനും വാങ്ങിച്ചു കുറച്ചു പച്ചമാങ്ങ. അവരോട് യാത്ര പറഞ്ഞു മെല്ലെ നടത്തം തുടര്‍ന്നപ്പോള്‍ വയനാടിന്റെ സ്വകാര്യ അഹങ്കാരമായ കബനി നദിയില്‍ ആര്‍ത്തുല്ലസിക്കുന്ന ഒരു കൂട്ടം കുട്ടിപട്ടാളത്തേയും കാണാന്‍ സാധിച്ചു. മുത്തങ്ങ വനത്തിനോടടുത്തായിരുന്നു ആ കാഴ്ച്ച, എല്ലാവരേയും എന്നും കൊതിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന ആ നല്ല ബാല്യകാലം ആവോളം ആസ്വദിക്കുന്ന ഒരുകൂട്ടം കുഞ്ഞുങ്ങള്‍. വിഷുവിന്റെ വരവറിയിച്ചു കൊണ്ട് കാട്ടില്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതു ആസ്വദിച്ചു കൊണ്ട് ഞാന്‍ തുടര്‍ന്നുള്ള യാത്രയിലേക്കു നടന്നുകൊണ്ടിരുന്നു. വേനല്‍ ചൂട് കാടിനെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്. എന്നാലും ഇല പൊഴിഞ്ഞ മരങ്ങള്‍, കാട്ടിലേക്കുള്ള വഴികള്‍ എല്ലാം മനസ്സിനു കുളിര്‍മ്മയേകുന്ന കാഴ്ചകള്‍ തന്നെയാണ്. വയലുകളുടെ നാടായ '' വയനാട്'' കൊടും വേനലിലും അക്ഷരാര്‍ത്ഥത്തില്‍ അതിസുന്ദരി തന്നെ. IMG-06 സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് കാരാപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്. 63 കിലോമീറ്റര്‍ ചുറ്റളവില്‍ കാരാപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഡാം സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ ദിവസേനെ എത്തുന്നുണ്ട്. അവിടെ എത്തുമ്പോള്‍ ഡാമിലും പരിസരത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കാടൊരു അത്ഭുതലോകമാണ്, ശബ്ദ മലിനമായ നമ്മുടെ നഗര ജീവിതത്തില്‍ നിന്നും നൂറു ശതമാനം ശാന്തതയും സമാധാനന്തരീക്ഷവും വാഗ്ദാനം ചെയ്യാന്‍ ഈ കാടിനല്ലാതെ മറ്റൊന്നിനും, കഴിയില്ല. ഓരോ യാത്രയും പുതിയ അനുഭവങ്ങള്‍ക്കൊപ്പം, വിലമതിക്കാനാവാത്ത അറിവുകളും, സൗഹൃദങ്ങളും നല്‍കുന്നവയാണ്. കാഴ്ചകള്‍ അവസാനിക്കുന്നില്ല...

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)