നാമനിര്‍ദേശപത്രിക ആദ്യം സ്വീകരിച്ചു പിന്നീട് തള്ളി, 2016 ഡിസംബര്‍ 6 ന് അമ്മ മരിച്ചു 2017 ഡിസംബര്‍ 6 ന് ജനാധിപത്യവും മരിച്ചു; ആര്‍കെ നഗറില്‍ സത്യം വിജയിക്കട്ടെയെന്ന് വിശാല്‍

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും അറിയിച്ച് തമിഴ് ചലചിത്ര താരം വിശാല്‍. ട്വിറ്ററിലൂടെയാണ് താരം വിഷയം ഇവരിലെത്തിച്ചത്. 'അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തിരുന്നു. ഇത് ശരിയായ നടപടിയല്ല. ഇതു നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. സത്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നു" എന്ന് വിശാല്‍ ട്വീറ്റ് ചെയ്തു. 2016 ഡിസംബര്‍ 6 ന് അമ്മ മരിച്ചു 2017 ഡിസംബര്‍ 6 ന് ജനാധിപത്യവും മരിച്ചെന്നു വിശാല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ഗവര്‍ണ്ണറെ സമീപിക്കുമെന്നും വിശാല്‍ അറിയിച്ചിട്ടുണ്ട്. വിശാലിനെ പിന്‍താങ്ങിയവരുടെ ഒപ്പുകള്‍ വ്യാജമാണെന്നു ചൂണ്ടിക്കാട്ടിയാണ് സൂഷ്മ പരിശേധനയ്ക്കിടെ വിശാലിന്റെ നാമനിര്‍ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളിയത്. എന്നാല്‍ ആദ്യം തളളിയ പത്രിക രണ്ടാമത് സ്വീകരിക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും തള്ളുകയായിരുന്നു. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റേയും പത്രിക കമ്മിഷന്‍ തളളിയിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)