മനുഷ്യരെ പോലും ചിന്തിപ്പിക്കുന്ന തരത്തിൽ വിവേകത്തോടെ പ്രവർത്തിച്ച് അമ്പരപ്പിച്ച് ഒരു കുരങ്ങൻ. മനുഷ്യന് മാത്രമേ വിവേചന ബുദ്ധിയും വിവേകവുമുള്ളൂ എന്നൊക്കെയുള്ള വാദങ്ങളെ തള്ളി കളഞ്ഞാണ് ഈ കുരങ്ങൻ വിവേകത്തോടെ പെരുമാറി അമ്പരപ്പിച്ചിരിക്കുന്നത്. ആരോ ചെയ്യുന്നത് കണ്ട് അതുപോലെ അനുകരിച്ച്, ദാഹിച്ചപ്പോൾ ടാപ്പ് തുറന്ന് വെള്ളം കുടിച്ച ശേഷം ടാപ്പ് പൂട്ടി പോകുന്ന കുരങ്ങന്റെ ടിക് ടോക് വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്വൈ ഖുറൈഷിയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
മനുഷ്യർക്കായുള്ള മനോഹരസന്ദേശം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ തരംഗമായ കുരങ്ങന്റെ വീഡിയോയ്ക്ക് പതിനായിരക്കണക്കിനാണ് ലൈക്കും കമന്റുകളം ലഭിക്കുന്നത്. മനുഷ്യൻ പോലും പലപ്പോഴും വിട്ടുപോകുന്ന കാര്യം കുരങ്ങൻ എത്രത്തോളം മഹത്തരമായാണ് ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.
മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വിവേകവും ബുദ്ധിയുമുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ പ്രകൃതിയോട് മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്കുണ്ടെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
What a beautiful message for humans! pic.twitter.com/wTgK4b9uGF
— Dr. S.Y. Quraishi (@DrSYQuraishi) August 1, 2019
Discussion about this post