കിടിലന്‍ നൃത്തചുവടുകള്‍ ആടിതിമിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി രണ്ട് പെണ്‍കുട്ടികള്‍ (വീഡിയോ)

കിടിലന്‍ നൃത്തചുവടുകള്‍ ആടിതിമിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി രണ്ട് പെണ്‍കുട്ടികള്‍. പ്രശസ്ത ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന ഗാനത്തിനൊപ്പം ചുവടുകള്‍ വയ്ക്കുന്ന യുവതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നൃത്തസംവിധായികയും മോഡലും നര്‍ത്തകിയുമായ സൊനാലി ഭാദുരിയയാണ് ഇതിനു പിന്നില്‍. ലിവ് ടു ഡാന്‍സ് എന്ന നൃത്തകമ്പനിയുടെ ഉടമ കൂടിയാണ് മുംബൈക്കാരിയായ സൊനാലി. സുഹൃത്തായ വിജേതയുമൊപ്പമാണ് സൊനാലി ഡാന്‍സ് ചെയ്യുന്നത്. ഡെനിം ഷോര്‍ട്ജീന്‍സും വെള്ള ടീഷര്‍ട്ടും, ഷൂസുമിട്ട് ഹിപ് ഹോപ് ശൈലിയില്‍ ഇരുവരും ആടിത്തകര്‍ക്കുകയാണ്. വെറും ഒന്നര മിനിട്ടുള്ള വിഡിയോ ഒരു ദിവസം കൊണ്ട് നാലരലക്ഷത്തിറെ പേരാണ് കണ്ടു കഴിഞ്ഞു. ഡാന്‍സില്‍ സൂംബയും എയ്‌റോബിക്‌സ് വര്‍ക്ഔട്ടുമൊക്കെ സമന്വയിപ്പിച്ച് സൊനാലി ഇതിനു മുന്‍പ് അവതരിപ്പിച്ച വിഡിയോകളും ശ്രദ്ധ നേടിയിരുന്നു. ഡാന്‍സിനൊപ്പം ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റിലും ബദ്ധശ്രദ്ധയാണ് സൊനാലി. ഏതായാലും ആദ്യദിവസം തന്നെ പുതിയ വിഡിയോയ്ക്ക് ലഭിച്ച വമ്പന്‍ വരവേല്‍പ്പില്‍ അമ്പരന്നു നില്‍ക്കുകയാണ് സൊനാലിയും വിജേതയും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)