സമൂഹമാധ്യമങ്ങളിലൂടെ ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയയെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതിനു ശേഷം ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും പ്രിയയ്ക്കെതിരെ വന്നു.
ഇപ്പോഴിതാ ഒട്ടകത്തെ തട്ടിക്കോ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന പ്രിയയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ധാരാളം ആളുകള്‍ പ്രിയയുടെ ഡാന്‍സിനെ ട്രോളി രംഗത്ത് വന്നു. ഈ പറക്കും തളിക, മണിച്ചിത്രത്താഴ്, ആറാം തമ്പുരാന് എന്നിങ്ങനെ വിവിധ സിനിമകളിലെ രംഗങ്ങളാണ് ട്രോളിനായി ഉപയോഗിച്ചിരിക്കുന്നത്.
അതേസമയം പ്രിയയെ പിന്തുണച്ചും ധാരാളം പേര് രംഗത്ത് വന്നിട്ടുണ്ട്. പാവം ഇനി വിട്ടേക്ക്,പാവം പ്രിയ അവള് എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്, ഇതു പോലെയായിരുന്നു പണ്ട് പുഥ്വിരാജിനോടും ഇപ്പോള്‍ എല്ലാവരും പുറകെ നടക്കുന്നു…. പ്രിയാ ഇതെല്ലാം തിരിച്ചു പറയുന്ന ഒരു കാലം വരും എന്നിങ്ങനെ നിരവധിു കമന്റുകളാണ് ട്രോള്‍ വീഡിയോയ്ക്ക് വന്നിരിക്കുന്നത്.
Discussion about this post