സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് സേവ് ദി ഡേറ്റ്. പുതുതലമുറയുടെ വിവാഹ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുമ്പോള്‍ ഇതിനെക്കാളും ആളുകള്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത് സേവ് ദി ഡേറ്റിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമാണ്.
കല്ല്യാണ ചടങ്ങിന്റെ ഭാഗമായി നടക്കുന്ന വിവാഹം ക്ഷണിക്കല്‍ എന്ന ചടങ്ങിനെ ഇപ്പോള്‍ സേവ് ദി ഡേറ്റ് എന്ന കലാസൃഷ്ടിയിലേക്ക് എത്തിച്ചിരിക്കുകയാണ്. പലതരത്തിലുള്ള സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
എന്നാല്‍ സംസാരശേഷി ഇല്ലാത്ത രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോള്‍ അവരുടെ സേവ് ദി ഡേറ്റ് വീഡിയോ എങ്ങനെ തയാറാക്കും. കൃഷ്ണനുണ്ണിയുടെയും സുഷ്മിതയുടെയും ദൃശ്യങ്ങള്‍ കൊണ്ടുള്ള ഈ കല്ല്യാണക്ഷണം ഏറെ ഹൃദ്യമാണ്. വീഡിയോ കാണാം.
Discussion about this post