വൈക്കം വിജയലക്ഷ്മി ഇനി കണ്ടുപാടും: ജന്മനായുള്ള ഇരുട്ടില്‍ നിന്നും കാഴ്ചയുടെ ലോകത്തേക്ക് പ്രിയ ഗായിക

prayar gopalakrishnan,sabarimala,pampa river
കോട്ടയം: ഉള്ളുതൊടുന്ന സ്വരഭംഗിയിലൂടെ മലയാളി ഏറെയിഷ്ടപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയതോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. അധികം വൈകാതെ കാഴ്ച പൂര്‍ണമായും ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഇവര്‍ പറഞ്ഞു. നിലവില്‍ പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കൂടാതെ വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കും. വിധി തട്ടിമാറ്റിയ കാഴ്ച തിരികെലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരംകൊണ്ടും ശ്രദ്ധേയയായ പ്രതിഭയാണ് വിജയലക്ഷ്മി. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും വിജയലക്ഷ്മിയെ വ്യത്യസ്തയാക്കി. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആദരം നേടിയ വിജയലക്ഷ്മി തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടി തെന്നിന്ത്യയില്‍ പ്രശസ്തയായി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)