മലപ്പുറത്ത് നിന്നും വീണ്ടുമൊരു ഇന്ത്യന്‍ താരം അബ്ദുല്‍ ഹഖ്; അഭിമാനത്തോടെ വളാഞ്ചേരി എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

kt jaleel, surgical strike,kerala,politics
വളാഞ്ചേരി: വലിയകുന്നില്‍ നിന്നും ഇന്ത്യന്‍ ത്രോബാള്‍ ടീമിലേക്ക് ഒരു 16 കാരന്‍. ഇരിമ്പിളിയം എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യര്‍ത്ഥിയും നടുത്തൊടിയില്‍ അഷ്‌റഫിന്റെ മകനുമായ വലിയകുന്നു സ്വദേശി അബ്ദുല്‍ ഹഖ് എന്ന 16കാരനാണു ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംസ്താനതല ചമ്പ്യന്‍ഷിപില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. ഈ വര്‍ഷം കേരളത്തില്‍നിന്നും സെലക്ഷന്‍ നേടുന്ന ഏക താരമാണു അബ്ദുല്‍ ഹഖ്. അടുത്ത മാസം സിങ്കപ്പൂരില്‍ നടക്കുന്ന അന്തര്‍ദ്ദേശീയതല ത്രോബാള്‍ ചമ്പ്യന്‍ഷിപില്‍ ഇന്ത്യന്‍ ജേഴ്സ്സിയണിയാന്‍ ഈ കൊച്ചുമിടുക്കനുമുണ്ടാവും. കളിയോടൊപ്പം പഠനത്തെയും കൊണ്ടുപോകാന്‍ അബ്ദുല്‍ ഹഖിനറിയാം. കഴിഞ്ഞ തവണ പത്താംതരത്തില്‍ മുഴുവന്‍ വിശയങ്ങളില്‍ എ പ്ലസും ഈ കൊച്ചുമിടുക്കന്‍ നേടിയിരുന്നു. പഠനത്തോടൊപ്പം കളിയെയും കൊണ്ടുപോകുമെന്നും, എല്ലാവരുടെയും പ്രാര്‍ത്തനയും പിന്തുണയും ഉണ്ടാവണമെന്നും സിങ്കപ്പൂര്‍ യാത്രയുടെ ഒരുക്കത്തിന്റെ തിരക്കിനിടയില്‍ അബ്ദുല്‍ ഹഖ് പറഞ്ഞു. (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)