ജീവിത്തില്‍ ഒരിക്കല്‍ പോലും പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതില്‍ ചിലരെങ്കിലും അനശ്വര പ്രണയത്തിന്റെ രക്തസാക്ഷികളും സ്മാരകങ്ങളും ആകും. ചിലര്‍ എപ്പോഴും പ്രണയിച്ചുകൊണ്ടേയിരിക്കും. ഇപ്പറയുന്ന പ്രേമമാണെങ്കിലും സ്നേഹമാണെങ്കിലും ബന്ധങ്ങള്‍ വിജയിക്കണമെങ്കില്‍ ഇരുവരും തമ്മിലുള്ള കൂട്ടായ പരിശ്രമം വേണമെന്ന കാര്യത്തില്‍ സംശയമില്ല. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ യോജിച്ച് പോകുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മനസ്സിലാക്കാനും മനസ്സിലാക്കപ്പെടുവാനും ഇരു കൂട്ടര്‍ക്കും പ്രത്യേകം കഴിവും വേണമെന്നതില്‍ സംശയമില്ല. പ്രണയിക്കുന്നവര്‍ തമ്മില്‍ പരസ്പരം സ്നേഹവും ബഹുമാനവും നല്‍കുമ്പോഴാണ് നല്ലരീതിയില്‍ പ്രണയ ബന്ധം മുന്നോട്ട് പോകുകയുള്ളൂ....
തനിക്കെന്ന പോലെ മറ്റെയാള്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കി പെരുമാറുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍,എന്റെ എന്നീ സ്വാര്‍ത്ഥ വിചാരങ്ങളാണ് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നത്. അതിനാല്‍ 'എന്റെ' എന്നതിന് പകരം നമ്മുടേത് എന്നും അതുപോലെ 'നിന്റെ' എന്ന വാക്കിനും ജീവിതത്തില്‍ പ്രാധാന്യം കൊടുക്കുക. പരസ്പരം രണ്ടാളും കരുതല്‍ നല്‍കുന്നുണ്ടെന്നത് ഏറെ പ്രധാനമാണ്. ഇന്ത് ബന്ധത്തിന് കൂടുതല്‍ ദൃഢത നല്‍കും.
സ്വന്തം വീട്ടുകാര്‍ എന്നത് പോലെ കൂടെയുള്ള ആള്‍ക്കും കുടുംബക്കാര് ഉണ്ടെന്നോര്‍ക്കുക. ഒരുമിച്ച് ജീവിക്കുകയാണെങ്കില്‍ രണ്ട് പേരുടേയും കുടുംബത്തെയും അംഗീകരിച്ചു മുന്നോട്ട് പോകാന്‍ കഴിയണമെന്നതിന് ഏറെ പ്രസക്തിയുണ്ട്. ഇഷ്ടമായില്ലെങ്കില്‍ കൂടി പങ്കാളിയുടെ കുടുംബത്തോട് മോശമായി പെരുമാറാതിരിക്കാനുള്ള മാന്യതയുണ്ടാവണം. മിക്ക പ്രേമബന്ധങ്ങളും കുടുംബ ബന്ധങ്ങളും തകരുന്നതിന്റെ ഒരു കാരണം ഈ മാന്യത കൈവിട്ടു പോകുന്നതാണ് എന്നത് മറക്കരുത്. അവന്റെ അല്ലെങ്കില്‍ അവളുടെ കുടുംബത്തെയോ ബന്ധുക്കളെയോ ഒരു കാര്യമില്ലാതെ കളിയാക്കുകയോ പരിഹസിക്കുകയോ ചെയ്യരുത് എന്നത് ഏറെ ശ്രദ്ധിക്കുക.
സുഹൃത്തുക്കളുമായുള്ള ബന്ധത്തിന്റെ പേരില്‍ സ്വരചേര്‍ച്ചകള്‍ ഇണ്ടാകുക സാധാരണമാണ്. കാമുകന്റെ സുഹൃത്തിനെ കാമുകിയ്ക്ക് ഇഷ്ടമില്ലെങ്കില്‍ അതിന്റെ പേരില്‍ പ്രണയബന്ധത്തിനും കുടുംബ ബന്ധത്തിനും വിള്ളല്‍ വീഴുക സാധാരണമാണ്. അതുകൊണ്ട് തന്നെ പങ്കാളിയുടെ സുഹൃത്തുമായി ഒത്തു പോകാന്‍ കഴിയില്ലെങ്കില്‍ ഇഷ്ടമില്ലാത്ത സുഹൃത്ത് ബന്ധങ്ങളില്‍ വലിച്ചിടാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തിനെ എപ്പോഴും സുഹൃത്തായി കാണാനോ സംസാരിക്കാനോ പങ്കാളിക്ക് കഴിയുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ച് പ്രശ്നമുണ്ടാക്കാതിരിക്കുക. അതേപോലെ തന്നെ എല്ലാവര്ക്കും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടെന്ന ഓര്‍മ്മ വേണം.ഒരിക്കലും നിര്‍ബന്ധിച്ച് ഒരു കാര്യത്തിന് പുറപ്പെടരുത്. എത്രത്തോളം സമയം ഒരു ബന്ധത്തിന് നല്‍കണമെന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അത് എന്റെ എന്നതു പോലെ മറ്റൊരാളുടേതും എന്ന ചിന്തയുണ്ടാവണം.
എല്ലാ ചിലവുകളും ഒരാള്‍ വഹിക്കുകയെന്നത് ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടുണ്ടാക്കും, അത് കുടുംബ ബന്ധത്തിലാണെങ്കിലും പ്രണയിക്കുന്ന സമയത്താണെങ്കിലും . പക്ഷേ പ്രണയിക്കുന്ന സമയത്ത് ഒരാള്‍ തന്നെ ബില്ലടയ്ക്കുന്ന സ്ഥിതിയാണ് നാം കാണുക. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം പ്രണയിച്ച് നടക്കുന്ന കാലമാണെങ്കില്‍ എപ്പോഴും ഒരാള്‍ തന്നെ ബില്ലടയ്ക്കുന്നത് അത്ര നല്ല രീതിയില്‍ മുന്നോട്ട് പോവില്ല. കൊടുക്കല്‍ വാങ്ങലുകള്‍ രണ്ട് കൂട്ടരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതാണ് ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ആവശ്യം.
വഴക്കിനിടയില്‍ താഴ്ത്തി കെട്ടി സംസാരിക്കുന്നതും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ചെറിയ പിണക്കങ്ങള്‍ എല്ലാ ബന്ധങ്ങളിലും സാധാരണമാണ്. എന്നാല്‍ വഴക്ക് മൂര്‍ഛിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതേപോലെ മുന്‍ കാമുകന്റെയോ കാമുകിയുടെയോ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വാക്ക്പോര് നടത്താതിരിക്കാന്‍ ശ്രമിക്കണം എക്സ് കാമുകി, എക്സ് കാമുകന് എന്നത് മലയാള പദമെന്ന പോലെ ആയി കഴിഞ്ഞു. മുന്‍ കാമുകിയും കാമുകനും ബന്ധങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത് ദോഷം മാത്രമേ ഉണ്ടാക്കൂ.
ഇരുവരുടേയും ജീവിതത്തിലെ സ്ഥാനം അഥവ 'ഇടം' എന്നിവയെ കുറിച്ചുള്ള തുറന്ന സംസാരം ആവശ്യമാണ്. ജീവിതത്തില്‍ ഓരോ കാര്യങ്ങള്‍ക്കും പ്രത്യേക ഇടവും സ്ഥാനവും എല്ലാവര്ക്കും ഉണ്ട്. ഇത് പരസ്പരം അറിയുകയും സംസാരിച്ച് വ്യക്തത വരുത്തുകയും ചെയ്യേണ്ടത് അത്യാവശമാണ്. പേഴ്സണല്‍ മാറ്ററുകളില്‍ ഇടപെടരുതെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തരുതെന്നും ചുരുക്കം. അതേസമയം നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുന്‍ഗണനയുള്ള കാര്യങ്ങള്‍ പങ്കാളിയുമായി ഉറപ്പായും പങ്കുവെയ്ക്കുക. ചിലര്‍ക്ക് ജോലി മുന്‍ഗണന ആയിരിക്കും ചിലര്‍ക്ക് കുടുംബം രക്ഷിതാക്കള്‍ എന്നിവരായിരിക്കും മുന്‍ഗണന. ഇതറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പങ്കാളിക്ക് കഴിയുമ്പോള്‍ ബന്ധങ്ങള്‍ ഊഷ്മളമായി തുടരും.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive