സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് സ്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന കോടതി വിധിക്കു പിന്നിലെ യാഥാര്‍ത്ഥ്യം

കോളറാഡോ: കഴിഞ്ഞദിവസങ്ങളിലായി പ്രചരിച്ച വാര്‍ത്തയായിരുന്നു സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് സ്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് യുഎസ് കോടതി ഉത്തരവിട്ടെന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് സ്നോപ്സ്.കോം റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ് ഇപ്പോള്‍. കോളറാഡോയിലെ ഫോര്‍ഡ് കോളിന്‍സില്‍ സ്ത്രീകള്‍ ടോപ്ലെസ് ആയി പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം താല്‍ക്കാലികമായി സ്റ്റേ ചെയ്യുക മാത്രമാണ് കോടതി ചെയ്തതെന്നാണ് സ്നോപ്സ്.കോം റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ അമേരിക്കയിലുടനീളം സ്ത്രീകള്‍ക്ക് ടോപ്ലെസായി പ്രത്യക്ഷപ്പെടാന്‍ കോടതി അനുമതി നല്‍കിയെന്ന തരത്തിലാണ് ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 നവംബറില്‍ കോളറാഡോയിലെ ദ മുനിസിപ്പാലിറ്റി ഓഫ് ഫോര്‍ട്ട് കോളിന്‍സ് ഒരു ഓഡിനന്‍സ് പുറത്തിറക്കിയിരുന്നു. ഒമ്പതു വയസില്‍ കൂടുതല്‍ പ്രായമുള്ള പെണ്‍കുട്ടികളും സ്ത്രീകളും (മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴികെ) പൊതുസ്ഥലത്ത് സ്തനങ്ങള്‍ പ്രദര്‍ശിപ്പിക്കരുത് എന്നതായിരുന്നു ഉത്തരവ്. സ്ത്രീകളെ സ്തനം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നത് പ്രദേശത്തു കൂടി പോകുന്ന ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രികരുടെയും ശ്രദ്ധതിരിയാന്‍ കാരണമാകുമെന്ന് പറഞ്ഞായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് ക്രമസമാധാനം തകര്‍ക്കലാവുമെന്നും പറഞ്ഞായിരുന്നു നിയമം കൊണ്ടുവന്നത്. എന്നാല്‍ 2016 മെയില്‍ ഈ നിയമത്തെ ചോദ്യം ചെയ്ത് ഫ്രീ ദ നിപ്പിള്‍ ആക്ടിവിസ്റ്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. പൊതുസ്ഥലത്ത് ടോപ്ലസായി ഇവര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ച കോടതി നവംബറിലെ ഓര്‍ഡിനന്‍സ് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ജഡ്ജി ആര്‍ ബ്രൂക്ക് ജാക്സണിന്റേതായിരുന്നു ഉത്തരവ്. ഈ നിയമം സ്ത്രീകളോടുള്ള വിവേചനമാണെന്നും സ്തനങ്ങളെ സെക്ഷലൈസ് ചെയ്തു കാണുന്ന പരമ്പരാഗത ധാരണകള്‍ പ്രചരിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)