ഉത്തര്‍പ്രദേശില്‍ മോഡിയെ എതിരിടാന്‍ അഖിലേഷ്-രാഹുല്‍ സഖ്യത്തിന് സാധ്യത

prayar gopalakrishnan,sabarimala,pampa river
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ പടയോട്ടത്തിന് തടയിടാന്‍ ഇത്തവണ യുവരക്തമെന്ന് സൂചന. തെരഞ്ഞെടുപ്പിന് മുമ്പായി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒന്നിച്ച് പ്രചാരണങ്ങള്‍ക്കിറങ്ങാന്‍ ധാരണയായി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നിട്ടില്ലെങ്കിലും പ്രചാരണത്തിനായി ഒന്നിക്കാന്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പാര്‍ട്ടിയുടെ പൂര്‍ണ്ണനിയന്ത്രണം അഖിലേഷില്‍ വന്നു ചേരുമോ എന്നുള്ളത് ഇനിയും വ്യക്തമാവാത്തതിനാല്‍ തന്നെ കോണ്‍ഗ്രസുമായുള്ള സമാജ്വാദി പാര്‍ട്ടിയുടെ സഖ്യം പ്രഖ്യാപിക്കാന്‍ വൈകുകയാണ്. സൈക്കിള്‍ ചിഹ്നം ഉപയോഗിക്കാനുള്ള അവകാശത്തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയതും തീരുമാനം വൈകിപ്പിക്കുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ഇരു പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തതോടെ എസ്പി-കോണ്‍ഗ്രസ്സ് സഖ്യത്തിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കു വിരാമമായിരിക്കുകയാണ്. യുവനേതാക്കളെ മുന്നില്‍ നിര്‍ത്താനായി താന്‍ മാറി നില്‍ക്കാമെന്ന് ഷീലാ ദീക്ഷിത് അറിയിച്ചു. ഇരുകൂട്ടരും അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനായി തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)