ത്രിരാഷ്ട്ര ട്വന്റി-ട്വന്റി കിരീടം ഓസ്‌ട്രേലിയക്ക്

twenty-twenty tri-series: australia wins
ഓക്‌ലന്‍ഡ്: ത്രിരാഷ്ട്ര ട്വന്റി-20 കിരീടം ഓസ്‌ട്രേലിയ നേടി. ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഡക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം 19 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് കിരീടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 150 റണ്‍സ് നേടി. ഓസീസ് കിരീടത്തിലേക്ക് അടുക്കുന്നതിനിടെ ഓക്ലന്‍ഡില്‍ മഴയെത്തി. തുടര്‍ന്ന് ഓസീസിനെ ഡക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം 19 റണ്‍സ് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ച കിവീസിന്റെ മധ്യനിര തകര്‍ന്നതാണ് തിരിച്ചടിയായത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും മധ്യനിര അവസരത്തിനൊത്ത് ഉയര്‍ന്നില്ല. മണ്‍റോ 29 റണ്‍സിനും ഗുപ്റ്റില്‍ 21 റണ്‍സിനും പുറത്തായി. പിന്നാലെ വിക്കറ്റുകള്‍ കൊഴിഞ്ഞതോടെ കിവീസ് സ്‌കോറിംഗ് മന്ദഗതിയിലായി. വാലറ്റത്തെ കൂട്ടുപിടിച്ച് റോസ് ടെയ്ലര്‍ (പുറത്താകാതെ 43) നടത്തിയ പോരാട്ടമാണ് 150 റണ്‍സില്‍ കിവീസിനെ എത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ട് അടിച്ചു തകര്‍ത്തതോടെ ഓസീസ് സ്‌കോര്‍ കുതിച്ചുകയറി. ഷോര്‍ട്ട് 30 പന്തില്‍ 50 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (25)- ഷോര്‍ട്ട് സഖ്യം 72 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്വെല്‍ (20), ആരോണ്‍ ഫിഞ്ച് (18) എന്നിവര്‍ പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് നേടി കിവീസിനെ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയ സ്പിന്നര്‍ ആഷ്ടണ്‍ ആഗറാണ് ഫൈനലിലെ താരം. ഗ്ലെന്‍ മാക്‌സ്വെല്‍ ടൂര്‍ണമെന്റിന്റെ താരമായി.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)