ഐഎസ്എല്ലിൽ നാടകാന്ത്യം ബംഗളൂരുവിന് വിജയം; കോച്ച് വിളിച്ചു, കളം വിട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഛേത്രിക്ക് ആരാധകരുടെ പൊങ്കാല

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നോക്കൗട്ട് റൗണ്ടിൽ ബംഗളൂരു എഫ്‌സി-കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്ലാസ്റ്റേഴ്സ് മത്സരം നാടകീയമായി അവസാനിച്ചു. 97ാം മിനിറ്റിൽ ബംഗളൂരുവിന് അനുവദിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കും മുൻപെ വലയിലെത്തിച്ച് സുനിൽ ഛേത്രി ഞെട്ടിച്ചതാണ് നാടകീയമായ സംഭവങ്ങൾക്ക് വേദിയൊരുങ്ങിയത്.

മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ബംഗളൂരുവിന്റെ അപ്രതീക്ഷിത ഗോൾ പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിച്ച് കളം വിടുകയായിരുന്നു. കോച്ച് ഇവാൻ വുകാമനോവിച്ച് താരങ്ങളെ തിരിച്ചുവിളിച്ചതോടെയാണ് തർക്കങ്ങൾക്കിടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ കളി മതിയാക്കി കയറിപ്പോയത്.

അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് കളി ബഹിഷ്‌കരിച്ച് കളം വിട്ടതോടെ മഞ്ഞപ്പട ഛേത്രിക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. സോഷ്യൽമീഡിയ പേജുകളിൽ ഛേത്രിക്ക് നേരെ രൂക്ഷ വിമർശനം ഉയരുകയാണ്.

ഛേത്രി ഗോളടിച്ചത് താരങ്ങൾ തയ്യാറാകുന്നതിന് മുന്നേയാണെന്നും അതിനാൽ ഗോൾ അനുവദിക്കരുതെന്നും ബ്ലാസ്റ്റേഴ്സ് താരങ്ങൾ വാദിച്ചു.എന്നാൽ റഫറി ഗോൾ അനുവദിച്ചതിനാൽ കോച്ച് ഇവാൻ വുകാമനോവിച്ച് താരങ്ങളോട് മൈതാനം വിടാൻ നിർദേശിക്കുകയായിരുന്നു.

also read- കാൻസർ രോഗം മൂർച്ഛിച്ചു മരിച്ചു; ബിജുവിന്റെ ചികിത്സയ്ക്ക് പണം മുടക്കിയ സുഹൃത്തുക്കൾ കണ്ടത് പുത്തൻകാറിൽ വന്നിറങ്ങിയ ബിജുവിനെ! 15 ലക്ഷം തട്ടിച്ചയാൾ ഒടുവിൽ പിടിയിൽ

ബംഗളൂരുവിന്റെ ആക്രമണങ്ങളോടെയുള്ള നീക്കങ്ങളെ പ്രതിരോധിച്ച് മികച്ച കളി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തളരുന്നതാണ് കാണാനായത്. അഞ്ചാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ബോക്സിനടുത്തു വെച്ച് കിട്ടിയ ഫ്രീകിക്ക് ഗോളായില്ല.

13-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഹെഡർ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 24-ാം മിനിറ്റിൽ രണ്ടുതവണ റോയ് കൃഷ്ണ മഞ്ഞപ്പടയുടെ പെനാൽറ്റി ബോക്സിൽ വെല്ലുവിളിയുയർത്തിയായിരുന്നു ആദ്യ പകുതി കടന്നുപോയത്.

Exit mobile version