തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ജാഗ്രത കനത്തതോടെ പൊതുചടങ്ങുകൾക്ക് ഇനി രജിസ്ട്രേഷൻ നിർബന്ധം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും മറ്റുപൊതുചടങ്ങുകളും നടത്തുന്നതിന് കോവിഡ് ജാഗ്രതാപോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
അസൗകര്യമുണ്ടെങ്കിൽ പോലീസിനെയോ റവന്യൂ അധികാരികളെയോ അറിയിക്കുകയും ചെയ്യാം.
ഹാളുകളിൽ പരമാവധി 75 പേരെയും തുറന്നവേദികളിൽ 150 പേരെയും മാത്രമേ അനുവദിച്ചിട്ടുള്ളൂ.
https://covid19jagratha.kerala.nic.in/home/eventRegitsration
Discussion about this post