BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 15, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Trending

‘പോലീസ് നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരല്ല’: ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി

Abin by Abin
November 22, 2020
in Trending
0
police act
33
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ ഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

READ ALSO

thomas

പതിവ് തെറ്റാതെ കവിത ചൊല്ലി ആരംഭം; ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം; ക്ഷേമ പെൻഷൻ 1600ആയി ഉയർത്തി; എട്ട് ലക്ഷം തൊഴിലവസരങ്ങൾ; തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികം; ജനകീയ പ്രഖ്യാപനത്തോടെ തുടക്കം

January 15, 2021
22
thomas isaac1

എന്തെങ്കിലും കാട്ടിക്കൂട്ടി ബജറ്റ് അവതരിപ്പിക്കൽ അല്ലിത്; അടുത്ത അഞ്ചുവർഷം മുന്നിൽ കണ്ടുള്ള ഭാവി ബജറ്റ്; കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ ബജറ്റിൽ: തോമസ് ഐസക്

January 15, 2021
9

പോലീസ് നിയമ ഭേദഗതിയില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഒട്ടനവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്. അസത്യം മുതല്‍ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകര്‍ക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താല്‍പര്യങ്ങള്‍, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര നിര്‍വഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബര്‍ ആക്രമണങ്ങള്‍ പലയിടത്തും ദാരുണമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്‌കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്.

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും സര്‍ക്കാരിന് ചുമതലയുണ്ട്. മറ്റൊരാളുടെ മൂക്കിന്‍ തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന പ്രശസ്തമായ സങ്കല്‍പമുണ്ടല്ലോ. കൈവീശാം, എന്നാല്‍ അത് അപരന്റെ മൂക്കിന്‍ തുമ്പിനിപ്പുറം വരെയാവാനേ സ്വാതന്ത്ര്യമുള്ളൂ. എന്നാല്‍ ഇതു തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്തി പോവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തില്‍ തന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേര്‍ന്നുപോകുന്ന നിയന്ത്രണങ്ങളേ പോലീസ് നിയമഭേദഗതിയില്‍ ഉള്ളൂ.

വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്‌കൃത സമൂഹത്തില്‍ പ്രധാനമാണ്. അതിനാകട്ടെ, ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സാമ്പ്രദായിക മാധ്യമങ്ങള്‍ പൊതുവില്‍ ഭരണഘടന കല്പിക്കുന്ന ഈ അതിരുകള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കാറ്. എന്നാല്‍, ചില വ്യക്തിഗത ചാനലുകള്‍ ആ ഭരണഘടനാ നിഷ്‌കര്‍ഷകളെ പുച്ഛത്തോടെ കാറ്റില്‍പറത്തി എന്തുമാകാമെന്ന അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് സാമൂഹിക ക്രമത്തെ തന്നെ അട്ടിമറിക്കും, അതുണ്ടായിക്കൂടാ.
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളില്‍ നിന്ന് എത്ര ശക്തമായ വിമര്‍ശനം നടത്താനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അര്‍ത്ഥത്തില്‍ എടുത്താല്‍ ആര്‍ക്കും ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകര്‍ക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവര്‍ക്കു മാത്രമേ ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്‌കൃത ജനസമൂഹം അനുവദിക്കുന്നതുമല്ല.

വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്തല്‍ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാന്‍ സര്‍ക്കാരിനാകില്ല. വ്യക്തിയുടെ അന്തസ്, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയില്‍ മാധ്യമങ്ങള്‍ക്കും പൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകള്‍ക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുക തന്നെ ചെയ്യും.

Tags: Alavikutty TK Facebook postbig breaking news malayalambig news malayalambreaking news malayalamfacebook postmalayalam latest newsmalayalam live newsmalayalam newsmalayalam news todaynews malayalamonline live newsonline malayalam newspinarayi vijayan

Related Posts

athira athi1
Kerala News

തകർന്നു പോയ ദാമ്പത്യമാണെങ്കിൽ ബന്ധം പിരിഞ്ഞ മകൾ ആണ് ചിന്നി ചിതറിയ മകളേക്കാൾ ഭേദം; പെൺമക്കൾക്ക് സ്വത്തല്ല വേണ്ടത്, പെൺമക്കൾതന്നെ ഒരു സ്വത്താണ്; വൈറലായി കുറിപ്പ്

January 4, 2021
138
കുട്ടികളുടെ ആഗ്രഹപ്രകാരം ഭൂമി സര്‍ക്കാരിന് കൈമാറും: ബോബി ചെമ്മണ്ണൂര്‍
Kerala News

കുട്ടികളുടെ ആഗ്രഹപ്രകാരം ഭൂമി സര്‍ക്കാരിന് കൈമാറും: ബോബി ചെമ്മണ്ണൂര്‍

January 3, 2021
12
COVID, kerala , updates | bignewslive
Trending

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; 4985 പേര്‍ക്ക് രോഗമുക്തി, 21 മരണം

January 2, 2021
27
pinarayi vijayan | bignewslive
Kerala News

പുതുവര്‍ഷ സമ്മാനമായി സാധാരണക്കാര്‍ക്കു വേണ്ടി 10 പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

January 1, 2021
159
Rinu Sreedhar1
Kerala News

തെമ്മാടികൾ വടിവാളുമായി വന്നാണ് ഈ നാല് ജീവനുകളെ കുടിയൊഴിപ്പിച്ചത്; പ്രതിരോധിച്ച് മാധ്യമങ്ങളും ഡിവൈഎഫ്‌ഐയും; വൈകാതെ വീടും ഒരുങ്ങി; സന്തോഷം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

January 1, 2021
810
theater open | bignewslive
Kerala News

സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കും

January 1, 2021
25
Load More
Next Post
us president

പ്രസിഡന്റിന്റെ ചുമതല ചെയ്യാതെ ഗോൾഫ് കളിച്ച് നടന്ന് ട്രംപ്; ജി20 ഉച്ചകോടിക്കിടെ ഉല്ലാസത്തിന് പോയ ട്രംപിന്റെ ചിത്രങ്ങള് വൈറൽ

kerala police

വാറന്റില്ലാതെ അറസ്റ്റ്; അഞ്ച് വർഷം തടവ്; പോലീസ് ആക്ട് ഭേദഗതി നിലവിൽ വന്നു; സൈബർ ലോകത്തെ അപകീർത്തി കേസുകളിൽ പോലീസിന് ഇനി അമിതാധികാരം;വിമർശനം ശക്തം

congress leader p chidambaram

കേരളത്തിലെ പുതിയ നിയമം ഞെട്ടിച്ചു; ഈ നീക്കങ്ങളെ യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും പി ചിദംബരം

Discussion about this post

RECOMMENDED NEWS

shivalinga

ഭർത്താവിനെ കൊലപ്പെടുത്തിയിട്ട് ആറ് മാസം; പണവുമായി നാടുവിട്ടതെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ഭാര്യയ്ക്കും കാമുകനും കുരുക്കിട്ട് പോലീസ്; സിനിമയെ വെല്ലും ക്രൂരത

2 days ago
34.7k
Omar Lulu | bignewslive

‘നീയൊക്കെ അര ട്രൗസറും ഇട്ട് അജന്തയില്‍ ആധിപാപം കാണുമ്പോള്‍ ചേച്ചീ ഈ സീന്‍ വിട്ടതാണ്’ രാജനി ചാണ്ടിയുടെ മുന്‍കാല ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു

2 days ago
21.9k
വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

വയോധികയുടെ കൊലപാതകം: അറസ്റ്റിലായത് ബിരുദ വിദ്യാര്‍ഥി, കാരണം വെളിപ്പെടുത്തി അലക്‌സ്

3 days ago
7.8k
kadakkavoor1

അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി അച്ഛൻ കെട്ടിച്ചമച്ചത്? വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹം മതപരമെന്ന് പിതാവ്; തള്ളി ജമാഅത്ത് കമ്മിറ്റി

3 days ago
4.8k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In